
വാഷിംഗ്ടൺ: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് സി ഇ ഒ സ്ഥാനമൊഴിയും. ആമസോൺ വെബ് സർവീസ് തലവൻ ആൻഡി ജാസ്സിയായിരിക്കും പുതിയ സി ഇ ഒ. 2021 അവസാനത്തോടെയായിരിക്കും സ്ഥാനമാറ്റം നടക്കുക. അതിനുശേഷം എക്‌സിക്യുട്ടീവ് ചെയർമാനായിട്ടായിരിക്കും ബെസോസ് പ്രവർത്തിക്കുക.
27 വർഷം മുൻപാണ് ജെഫ് ബെസോസ് ആമസോണിന് തുടക്കം കുറിച്ചത്. തുടർച്ചയായി മൂന്ന് പാദങ്ങളിൽ ലാഭം കൈവരിക്കുകയും, വിൽപനയിൽ റെക്കോർഡിടുകയും ചെയ്തതിന് പിന്നാലെയാണ് സി ഇ ഒ സ്ഥാനമൊഴിയുന്ന കാര്യം ബെസോസ് അറിയിച്ചത്.