30-year-old-woman

ലക്‌നൗ: ലൈംഗിക പീഡനം തടയാൻ ശ്രമിച്ച യുവതിയെക്കൊണ്ട് ആസിഡ് കുടിപ്പിച്ചു. ബദൗനിലെ സിക്രിയിൽ തിങ്കളാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മുപ്പതുകാരി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഇവരുടെ അയൽക്കാരനായ സതേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡൽഹിയിലാണ് മുപ്പതുകാരിയുടെ ഭർത്താവ് ജോലി ചെയ്യുന്നത്. മൂന്ന് മക്കൾക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. സംഭവ ദിവസം രാത്രി സതേന്ദ്ര ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പീഡനശ്രമം യുവതി തടുത്തതോടെ ബലപ്രയോഗത്തിലൂടെ ആസിഡ് കുടിപ്പിച്ചു. ബഹളംവച്ചതോടെ കത്തിയെടുത്ത് അടിവയറ്റിൽ കുത്തുകയും ചെയ്തു. ശേഷം യുവതിയെ ഉപേക്ഷിച്ച ഇയാൾ സംഭവ സ്ഥലത്തു നിന്നും കടന്നു കളഞ്ഞു.അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്.പൊലീസാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.