
പാലക്കാട്: തൃത്താലയിൽ ഇന്നലെ കാണാതായ അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹം വീട്ടിലെ കിണറ്റിൽ നിന്നും കണ്ടെത്തി. തൃത്താല പട്ടിത്തറയിൽ ശ്രീജ(28), മക്കളായ അഭിഷേക്(6) അഭിനവ്(4) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 5.30ഓടെ കാണാതായ ഇവരെ കണ്ടെത്താൻ തിരച്ചിൽ നടക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പുറത്തെത്തിക്കാൻ പൊലീസും ഫയർഫോഴ്സും നടപടികൾ ആരംഭിച്ചിട്ടുണ്ട്.