
യാംഗോൺ: മ്യാൻമറിലെ പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധം കനക്കുന്നു. രാജ്യത്തെ 30 പട്ടണങ്ങളിലെ 70 ആശുപത്രികളിലെയും ആരോഗ്യ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ പണിമുടക്കി. തടങ്കലിലാക്കിവച്ചിരിക്കുന്ന മ്യാൻമർ ദേശീയ നേതാവും സമാധാന നൊബേൽ ജേതാവുമായ ഓങ് സാൻ സൂചിയെ വിട്ടയക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Myanmar group says 70 hospitals, medical departments stop work to protest coup https://t.co/N3KWRLRwvX pic.twitter.com/1mNr5mv4VQ— Reuters (@Reuters) February 3, 2021
 
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഓങ് സാൻ സൂചി പക്ഷം വിജയിച്ചതിന് ശേഷം ആദ്യമായി പാർലമെന്റ് സമ്മേളനം നടത്താൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് പട്ടാളം ഭരണം പിടിച്ചെടുത്തതും, നേതാക്കളെ തടങ്കലിലാക്കിയതും. തിരഞ്ഞെടുപ്പിലെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ വിജയം അട്ടിമറിയാണെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷപാര്‍ട്ടി ആരോപിച്ചിരുന്നു.