
നന്നായി പ്രഭാതഭക്ഷണം കഴിച്ചാൽ മാത്രമേ ആരോഗ്യം കുട്ടികൾക്ക് ഉറപ്പാക്കാൻ പറ്റൂ.  എന്നും ഒരേ ആഹാരം ബോറടിപ്പിക്കും. കുട്ടികളെ ആകർഷിക്കുന്ന ഗുണത്തിൽ മുൻപന്തിയിലുള്ള ആഹാരം തയ്യാറാക്കാൻ അമ്മമാർ സാലഡ് തയാറാക്കുമ്പോൾ ആപ്പിൾ, മുളപ്പിച്ച പയർ, പഴങ്ങൾ ഇതൊക്കെ ചേർത്ത് ആകർഷകവും രുചികരവുമാക്കാനും ശ്രദ്ധിക്കണം. ചോക്ലേറ്റിനു പകരം പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ഇഷ്ടപ്പെടുമ്പോൾ അവരെ ഉള്ളുതുറന്ന് അഭിനന്ദിക്കുകയും അവയുടെ നല്ല ഗുണങ്ങൾ പറഞ്ഞു കൊടുക്കുകയും വേണം. ഐസ്ക്രീമും ചോക്ലേറ്റും കഴിക്കാൻ വാശിപിടിക്കുമ്പോൾ അവരെ വഴക്കുപറയുന്നതിന് പകരം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് മനസിലാക്കാൻ ശ്രമിക്കുക. പല്ലുകൾ കേടുവരുമെന്ന് പറയുമ്പോൾ പെട്ടെന്ന് മനസിലാകും.