ayeesha

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി കാശ്മീർ സ്വദേശിനിയായ അയിഷ അസീസ്. ഇരുപത്തിയഞ്ചുകാരിയായ ആയിഷ ബോംബെ ഫ്‌ളൈയിങ് ക്ലബിൽ നിന്ന് ഏവിയേഷൻ ബിരുദം പൂർത്തിയാക്കി. തന്റെ പതിനഞ്ചാമത്തെ വയസിലാണ് ആയിഷ സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയത്. തൊട്ടടുത്ത വർഷം റഷ്യയിലെ സോകോൾ എയർബേസിൽ മിഗ്29 വിമാനം പറത്തി പരിശീലനം നേടി.

2017ൽ ആയിഷ വാണിജ്യ ലൈസൻസും സ്വന്തമാക്കിയിരുന്നു. കാശ്മീരിലെ സ്ത്രീകൾ ഇപ്പോൾ വിദ്യാഭ്യാസ മേഖലയിലുൾപ്പടെ നല്ല പുരോഗതി കാഴ്ചവയ്ക്കുന്നുണ്ടെന്ന് യുവതി പറയുന്നു. ഇപ്പോൾ ഒരുപാട് പേർ ഡോക്ടറേറ്റോ മാസ്‌റ്റേഴ്‌സോ ഒക്കെ ചെയ്യുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കുട്ടിക്കാലം മുതൽ തനിക്ക് യാത്ര ഇഷ്ടമായതു കൊണ്ടും, പറക്കൽ ഇഷ്ടമായതു കൊണ്ടുമാണ് ഈ മേഖല തിരഞ്ഞെടുത്തതെന്ന് ആയിഷ പറയുന്നു. ഈ മേഖലയിൽ ഒരുപാട് പേരെ പരിചയപ്പെടാൻ സാധിക്കും. അതുകൊണ്ടാണ് പൈലറ്റാവാൻ ആഗ്രഹിച്ചത്. സന്തോഷത്തോടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.