ലഹരിഉപയോഗം വീട്ടില്‍ അറിയിച്ചു എന്നാരോപിച്ച് കളമശേരിയില്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഏറെ ഭീതിയോടെയാണ് കേരളജനത കണ്ടത്. സമൂഹികമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവത്തില്‍ പത്തൊന്‍പതുകാരനായ അഖില്‍ വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയ്യാളടക്കം പൊലീസ് കസ്റ്റടിയിലെടുത്ത അഞ്ചുപ്രതികളില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അതിനാല്‍ ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുളള വകുപ്പുകളാണ് ചുമത്തിയത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതിന് പിന്നാലെ ഒരുകുട്ടി മാനസികസമ്മര്‍ദംമൂലം ആത്മഹത്യ ചെയ്തിരുന്നു. സമാനമായ അക്രസംഭവങ്ങള്‍ പ്രായപൂര്‍ത്തിയാത്ത കുട്ടികള്‍ക്കിടയില്‍ കൂടിവരുന്നതായി ശേഷം പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗമാണ് ഇവരെ ഇത്തരം പ്രവര്‍ത്തിയിലേക്ക് തളളിവിടുന്നത്. ലഹരിവസ്തുക്കള്‍ ഇവരുടെ കൈയില്‍ എത്തുന്നത് തടയാന്‍ സര്‍ക്കാര്‍ എന്ത് ചെയ്തു എന്നത് ചോദ്യചിഹ്നമായി നിലനില്‍ക്കുകയാണ്...

ganja