kadakampally

തിരുവനന്തപുരം: ടൂറിസം-ദേവസ്വം മന്ത്രി കടകംപള‌ളി സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് മന്ത്രിയ്‌ക്ക് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനുമായി സമ്പർ‌ക്കമുണ്ടായവർ മതിയായ ജാഗ്രത പുലർത്തണമെന്ന് മന്ത്രി അറിയിച്ചു. മുൻപ് മന്ത്രിയുടെ മകനും ഓഫീസ് ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.