sabu-john-

കൊച്ചി: ട്വന്റി- ട്വന്റി ഭരിക്കുന്ന മഴുവന്നൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ എൽ ഡി എഫ്- യു ഡി എഫ് പ്രതിഷേധം. ആസൂത്രണ സമിതിയിൽ പഞ്ചായത്തിന് പുറത്തുനിന്നുളളവരെ ഉൾപ്പെടുത്തിയതിലാണ് പ്രതിഷേധം. ആസൂത്രണസമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ ട്വന്റി -ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെ പ്രതിഷേധക്കാർ തടഞ്ഞുവച്ചു.

കോടതി ഉത്തരവോടെ പൊലീസ് സംരക്ഷണത്തിലാണ് സാബു എം ജേക്കബ് യോഗത്തിൽ പങ്കെടുക്കാനെത്തിയത്. യോഗത്തിൽ സാബു എം ജേക്കബ് എത്തിയാൽ തടയുമെന്ന് ഇരുമുന്നണികളും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.പ്രദേശത്ത് സംഘർഷാവസ്ഥയെ തുടർന്ന് പൊലീസ് ലാത്തി വീശി. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. അതേസമയം, ആസൂത്രണ സമിതിയിൽ പഞ്ചായത്തിൽ നിന്നുളളവർ തന്നെ വേണമെന്ന് നിർബന്ധമില്ലെന്നാണ് ട്വന്റി ട്വന്റിയുടെ വാദം.