പ്രഭാസ്, സെയ്ഫ് അലിഖാൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദിപുരുഷ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വൻ തീപ്പിടിത്തം. ഇന്നലെ വൈകുന്നേരും നാല് മണിയോടെയായിരുന്നു സംഭവം. മുംബൈ ഗുർഗോൺ ഭാഗത്തെ റെട്രോ ഗ്രൗണ്ടിലെ സെറ്റിലാണ് തീപ്പിടിത്തം ഉണ്ടായത്. തീപിടുത്തമുണ്ടായപ്പോൾ ഇരുവരും സെറ്റിൽ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. ആളപായമോ ഗുരുതരപരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവം നടന്നപ്പോൾ അറുപതുപേരോളം സെറ്റിൽ ഉണ്ടായിരുന്നു. എട്ട് അഗ്നിശമനസേനാ അംഗങ്ങളും അഞ്ച് ജംബോടാങ്കറുകളും അടങ്ങുന്ന സംഘമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രാമായണത്തെ ആസ്പദമാക്കിയുളള സിനിമയാണ് ആദിപുരുഷ്. പ്രഭാസ് രാമനായും സെയ്ഫ് അലിഖാൻ രാവണനായുമാണ് ചിത്രത്തിലെത്തുന്നത്. അടുത്തവർഷം ഓഗസ്റ്റിലാണ് ചിത്രം തീയറ്ററിലെത്തുക.
