
വാഷിംടൺ: ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണയറിച്ച് കാലാവസ്ഥ ആക്ടിവിസ്റ്റ് ഗ്രെറ്റ തുൻബർഗ് രംഗത്ത്. കർഷക സമരത്തെ തുടർന്ന് ഏർപ്പെടുത്തിയ ഇന്‍റർനെറ്റ് നിരോധനത്തിന്‍റെ വാർത്ത പങ്കുവെച്ചാണ് ഗ്രെറ്റയുടെ ട്വീറ്റ്. ഇന്ത്യയിലെ കർഷകസമരത്തിനൊപ്പം നിൽക്കുന്നുവെന്ന് ഗ്രെറ്റ ട്വീറ്റ് ചെയ്തു.
ഇതേ വാർത്ത പങ്കുവെച്ച് പോപ് താരം റിഹാനയും കർഷകസമരത്തിന് പിന്തുണയറിയിച്ചിരുന്നു. എന്തുകൊണ്ടാണ് നമ്മൾ ഇതിനെക്കുറിച്ച് സംസാരിക്കാത്തതെന്ന് ചോദിച്ചായിരുന്നു റിഹാന വാർത്ത പങ്കുവെച്ച് കർഷകസമരത്തിന് പിന്തുണയറിയിച്ചത്.
നേരത്തെ കൊവിഡിനിടയിൽ ഇന്ത്യയിൽ നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾ നടത്തുന്നതിനെതിരെയും ഗ്രെറ്റ രംഗത്തെത്തിയിരുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ കാർഷിക നിയമങ്ങൾക്കെതിരെ ഇപ്പോഴും അതിർത്തികളിൽ സമരത്തിലാണ്.