
എഴുപത്തിയഞ്ചുകാരനായ
ചെണ്ട കലാകാരനായി ജോജു ജോർജ്
ജോസഫിന് ശേഷം വയോധികന്റെ വേഷത്തിൽ വീണ്ടും എത്തുകയാണ് ജോജു ജോർജ്. താരം വേഷമിടുന്ന പുതിയ ചിത്രമാണ് 'ജില്ലം പെപ്പരെ'.ജീവിതത്തിന്റെ രണ്ട് ഘട്ടങ്ങളാണ് ചിത്രത്തിൽ ആവിഷ്‌കരിക്കുന്നത്. 35 മുതൽ 40 വയസ്സ് വരെയും 70 മുതൽ 75 വരെയുമുള്ള കാലഘട്ടങ്ങളാണ് ജോജു അവതരിപ്പിക്കുന്നത്. ഒരു ചെണ്ട കലാകാരനായാണ് ജോജു ചിത്രത്തിൽ വേഷമിടുന്നത്.ഒരു അൽഷിമേഴ്‌സ് രോഗിയായാണ് അദ്ദേഹം വേഷമിടുന്നത്. ഒരു ആന്തോളജി ചിത്രം പോലെ നാല് വ്യത്യസ്ത സ്ഥലങ്ങളിൽ നടക്കുന്ന നാല് സംഭവങ്ങൾ ഈ സിനിമ ഒരുമിച്ച് കൊണ്ടുവരുന്നു.
സിനിമയ്ക്കായി ഏതാനും ഭാഗങ്ങൾ ജോജു ജോർജ് പൂർത്തിയാക്കി. കർമ്മയോദ്ധ മുതൽ മേജർ രവിയുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ജോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ താളവാദ്യങ്ങളുടെ കഥയാണ് പറയുന്നത്.ജോജുവിനു പുറമേ മേജർ രവി, ഷെഹിൻ സിദ്ദിഖ്, ഗായകൻ അഞ്ജു ബ്രഹ്മസ്മി, ആട്ടം ശരത്ത്, രാഗ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.