
ഫരീദാബാദ്: ഹരിയാനയിലെ ജിന്ദിൽ കിസാൻ മഹാപഞ്ചായത്തിനിടെ കർഷക നേതാക്കൾ കയറിയ വേദി തകർന്നുവീണു. കർഷക നേതാവായ രാകേഷ് ടികായത് പരിപാടിയിൽ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സംഭവം.
ടികായത് ഉൾപ്പെടെ വേദിയിലുണ്ടായിരുന്നവർ താഴേക്ക് വീണു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായ നിരവധി കിസാൻ പഞ്ചായത്തുകൾ ഹരിയാനയിൽ സംഘടിപ്പിക്കുന്നുണ്ട്.