asif

അഭി​നയരംഗത്ത് പന്ത്രണ്ടുവർഷം പൂർത്തി​യാക്കുന്ന ആസി​ഫ് അലി​ പറയുന്നു

സി​നി​മ​യാ​യി​രു​ന്നു​ ​എ​ന്റെ​ ​സ്വ​പ്നം.​അ​ത് ​യാ​ഥാ​ർ​ത്ഥ്യ​മാ​യി.​ ​പി​ന്നെ​ ​തു​ട​ർ​ച്ച​യാ​യി​ ​സി​നി​മ​ക​ൾ​ ​ചെ​യ്യാ​ൻ​ ​പ​റ്റി.​ ​അ​ത് ​ത​ന്നെ​യാ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​എ​ക്‌​സൈ​റ്റ്‌​മെ​ന്റ്.​മ​മ്മൂ​ക്ക​ ​പ​റ​ഞ്ഞ​ ​ഒ​രു​ ​കാ​ര്യം​ ​ഇ​പ്പോ​ഴും​ ​ഓ​ർ​മ്മ​യി​ലു​ണ്ട് ​-​ ​പ​ണ്ട് ​സി​നി​മ​യി​ൽ​ ​വ​രാ​ൻ​ ​ഭ​യ​ങ്ക​ര​ ​പാ​ടാ​യി​രു​ന്നു.​ ​അ​വി​ടെ​ ​എ​ത്തി​യാ​ൽ​ ​പി​ന്നെ​ ​എ​ങ്ങ​നെ​യെ​ങ്കി​ലും​ ​നി​ന്നു​പോ​കും.​ ​ഇ​പ്പോ​ൾ​ ​നേ​രെ​ ​മ​റി​ച്ചാ​ണ്.​ ​വ​രാ​ൻ​ ​വ​ള​രെ​ ​എ​ളു​പ്പ​മാ​ണ്.​ ​നി​ല​നി​ൽ​ക്കാ​നാ​ണ് ​പാ​ട്. അഭി​നയജീവി​തത്തി​ൽ പന്ത്രണ്ടുവർഷം പൂർത്തി​യാക്കുന്ന ആസി​ഫ് അലി​ പറയുന്നു.
വ​ലി​യ​ ​സം​വി​ധാ​യ​ക​രു​ടെ​ ​ഒ​രു​പാ​ട് ​ന​ല്ല​ ​സി​നി​മ​ക​ളു​ടെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​കു​റെ​ ​മോ​ശം​ ​സി​നി​മ​ക​ളി​ലും​ ​അ​ഭി​ന​യി​ച്ചു.​ ​ഒ​രു​ ​സ​മ​യ​ത്ത് ​ധാ​രാ​ളം​ ​ഫാ​ൻ​ ​ഫോ​ളോ​യിം​ഗു​ണ്ടാ​യി​രു​ന്നു.​ ​അ​ത് ​ഇ​ട​യ്ക്കൊ​ന്ന് ​കു​റ​ഞ്ഞു.​ ​അ​വ​രെ​ ​ഞാ​ൻ​ ​തി​രി​ച്ചു​ ​പി​ടി​ച്ചെ​ന്നാ​ണ് ​പ​ല​രും​ ​പ​റ​യു​ന്ന​ത്.​അ​തി​ന്റെ​യെ​ല്ലാം​ ​സ​മ്മ​ർ​ദ്ദ​മു​ണ്ടെ​ങ്കി​ലും​ ​എ​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​ന്തോ​ഷം​ ​ഞാ​ൻ​ ​സി​നി​മ​യി​ലു​ണ്ടെ​ന്ന​താ​ണ്.​ ​ഞാ​ൻ​ ​ചെ​റു​പ്പം​ ​മു​ത​ലേ​ ​സ്‌​ക്രീ​നി​ൽ​ ​കാ​ണു​ന്ന​ ​ഒ​രു​പാ​ട് ​പേ​രു​ടെ​ ​കൂ​ടെ​ ​അ​ടു​ത്തി​ട​പ​ഴ​കാ​നും​ ​അ​വ​രോ​ട് ​ഒ​രു​മി​ച്ച് ​അ​ഭി​ന​യി​ക്കാ​നും​ ​ക​ഴി​ഞ്ഞു.​ ​എ​ന്നെ​പ്പോ​ലെ​ ​ഒ​രു​ ​സാ​ധാ​ര​ണ​ക്കാ​ര​ന് ​അ​ത് ​വ​ലി​യ​ ​അ​ദ്ഭു​ത​മാ​ണ്.
​പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ​ ​പ​ല​രും​ ​വ​ന്ന് ​സം​സാ​രി​ക്കു​ക​യും​ ​സെ​ൽ​ഫി​യെ​ടു​ക്കു​ക​യും​ ​ചെ​യ്യാ​റു​ണ്ട്.​ ​ആ​ ​സ്‌​നേ​ഹ​ത്തി​ന് ​എ​നി​ക്കി​ത് ​വ​രെ​ ​ഒ​രു​ ​മാ​റ്റ​വും​ ​സം​ഭ​വി​ച്ചി​ട്ടി​ല്ല.​ ​ഒ​രു​ ​പ​രി​ച​യ​വു​മി​ല്ലാ​ത്ത​ ​ആ​ൾ​ക്കാ​ർ​ ​എ​ത്ര​ ​സ്‌​നേ​ഹ​ത്തോ​ടെ​യാ​ണ് ​എ​ന്നെ​ ​'​ഇ​ക്കാ​'​ ​യെ​ന്ന് ​വി​ളി​ക്കു​ന്ന​ത്.​ ​അ​ത് ​ത​ന്നെ​ ​വ​ലി​യ​ ​അം​ഗീ​കാ​ര​മാ​ണ്.

​ഇ​നി​ ​സി​നി​മ​ക​ൾ​ ​സെ​ല​ക്ട് ​ചെ​യ്യു​ന്ന​തെ​ങ്ങ​നെ​യാ​യി​രി​ക്കും?
പ​രി​ച​യ​ ​സ​മ്പ​ന്ന​രാ​യ​ ​ആ​ളു​ക​ളോ​ടൊ​പ്പ​മാ​യി​രി​ക്കും​ ​വ​ർ​ക്ക് ​ചെ​യ്യു​ക.​ ​പു​തി​യ​ ​സം​വി​ധാ​യ​ക​നാ​ണെ​ങ്കി​ൽ​ ​ആ​രു​ടെ​യെ​ങ്കി​ലും​കൂ​ടെ​ ​ജോലി​ ​ചെയ്ത​ ​പ​രി​ച​യം​ ​വേ​ണം.​പി​ന്നെ​ ​സി​നി​മ​ ​എ​ന്താ​ണെ​ന്ന് ​അ​റി​യാ​വു​ന്ന​ ​ആ​ളാ​യി​രി​ക്ക​ണം. തി​ര​ക്ക​ഥ​ ​പൂ​ർ​ണ​മാ​യി​ ​വാ​യി​ച്ച് ​ഇ​ഷ്ട​പ്പെ​ട്ടാ​ലേ​ ​സി​നി​മ​ ​ചെ​യ്യൂ.

​ ​അ​ന്യ​ഭാ​ഷാ​ ​സി​നി​മ​ക​ളി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നി​ല്ലേ?
ന​ല്ല​ ​സി​നി​മ​ക​ൾ​ ​കൂ​ടു​ത​ലാ​യി​ ​ഉ​ണ്ടാ​കു​ന്ന​ത് ​മ​ല​യാ​ള​ത്തി​ല​ല്ലേ.​ ​ആ​വ​ശ്യ​ത്തി​ല​ധി​കം​ ​അ​വ​സ​ര​ങ്ങ​ൾ​ ​എ​നി​ക്ക് ​ഇ​വി​ടെ​യു​ണ്ട്.​പി​ന്നെ​ ​എ​ന്തി​നാ​ ​മ​റ്റ് ​ഭാ​ഷാ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​എ​ന്റെ​ ​മി​ക്ക​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും​ ​ഗു​ണം​ ​ചെ​യ്യു​ന്ന​ത് ​ഡ​യ​ലോ​ഗ് ​ഡെ​ലി​വ​റി​യാ​ണ്.​അ​തു​ ​കൊ​ണ്ട് ​ത​ന്നെ​ ​മ​ല​യാ​ള​ ​സി​നി​മ​ ​എ​നി​ക്ക് കം​ഫ​ർ​ട്ട​ബി​ളാ​ണ്.​ ​എ​ന്നെ​ ​അ​ഭി​ന​യി​പ്പി​ക്ക​ണ​മെ​ന്ന​ ​നി​ർ​ബ​ന്ധ​ബു​ദ്ധി​യോ​ടെ​ ​ഏ​തെ​ങ്കി​ലും​ ​അ​ന്യ​ഭാ​ഷാ​ ​സം​വി​ധാ​യ​ക​ർ​ ​വ​ര​ട്ടെ.​ ​അ​പ്പോ​ൾ​ ​നോ​ക്കാം.

ഫോ​ണെ​ടു​ക്കു​ന്ന​തി​ൽ​ ​മാ​റ്റം​ ​വ​ന്നോ?
ഒ​രു​ ​മാ​റ്റ​വും​ ​വ​ന്നി​ല്ല.​ ​ലൊ​ക്കേ​ഷ​നി​ലാ​ണെ​ങ്കി​ൽ​ ​അ​സി​സ്റ്റ​ന്റി​ന്റെ​ ​ഫോ​ണി​ലാ​ണ് ​വീ​ട്ടുകാ​ർ​ ​വി​ളി​ക്കു​ന്ന​ത്.​ ​ഷൂ​ട്ടിം​ഗ് ​ക​ഴി​ഞ്ഞാ​ണെ​ങ്കി​ൽ​ ​ഹോ​ട്ട​ലി​ലേ​ക്ക് ​വി​ളി​ക്കും.​ ​ഞാ​ന​പ്പോ​ൾ​ ​ഫോ​ൺ​ ​ഒാ​ൺ​ ​ചെ​യ്ത് ​തി​രി​ച്ചു​വി​ളി​ക്കും. ഞാ​നെ​പ്പോ​ഴും​ ​പ​റ​യാ​റി​ല്ലേ​ ​ഇ​ത് ​ഒ​രാ​ളെ​യോ​ ​കു​റെ​യാ​ളു​ക​ളെ​യോ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​വേ​ണ്ടി​യ​ല്ല​ ​ഫോ​ൺ​ ​ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​തെ​ന്ന്.​ ​ഫോ​ൺ​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​എ​നി​ക്ക് ​ക​ഴി​യി​ല്ല.
അ​തെ​ന്താ?
അ​തെ​ന്തോ​ ​ഒ​രു​ ​സൈ​ക്കോ​ള​ജി​ക്ക​ൽ​ ​ഡി​സോ​ർ​ഡാറാ​ണെ​ന്ന് ​തോ​ന്നു​ന്നു.​ ​ഒ​രു​ ​ഫോ​ബി​യ​ ​പോ​ലെ​ ​എ​ന്തോ​ ​ആ​ണ​ത്.​ ​അ​തൊ​രു​ ​കു​റ​വാ​യി​ ​ഞാ​ൻ​ ​അം​ഗീ​ക​രി​ക്കു​ന്നു​ണ്ട്.​ ​അ​ത് ​മാ​റ്റി​യെ​ടു​ക്ക​ണ​മെ​ന്നു​ണ്ട്.​ ​ആ​ ​കാ​ര​ണം​ ​കൊ​ണ്ട് ​ഒ​രു​പാ​ട് ​ന​ല്ല​ ​സി​നി​മ​ക​ൾ​ ​എ​നി​ക്ക് ​മി​സാ​യി​ട്ടു​ണ്ട്.​ ​പ​ല​ ​ബ​ന്ധ​ങ്ങ​ളും​ ​ന​ഷ്ട​മാ​യി​ട്ടു​ണ്ട്.​ ​ഒ​രു​പാ​ട് ​ചീ​ത്ത​പ്പേ​രു​ണ്ടാ​യി​ട്ടു​ണ്ട്.
വൈ​റ​സി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​സ​മ​യ​ത്ത് ​ആ​ഷി​ക്ക് ​എ​ന്നോ​ട് ​പ​റ​ഞ്ഞു​ ടാ​ ​നി​ന്റെ​യീ​ ​സ്വ​ഭാ​വ​മൊ​ന്നു​ ​മാ​റ്റി​ക്ക​ഴി​ഞ്ഞാ​ൽ​ ​നി​ന​ക്ക് ​എ​ന്ത് ​വ്യ​ത്യാ​സ​മു​ണ്ടാ​യേ​നെ​യെ​ന്ന്.
ലാ​ലേ​ട്ട​ൻ​ ​വി​ളി​ച്ച​പ്പോ​ൾ​ ​ഞാ​ൻ​ ​ഫോ​ണെ​ടു​ത്തി​ല്ലെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​ആ​ദ്യ​മൊ​രു​ ​പ്ര​ശ്ന​മു​ണ്ടാ​യ​ത്.​ ​അ​ത് ​വ​ലി​യ​ ​വി​വാ​ദ​മാ​യി.
അ​തോ​ടു​കൂ​ടി​ ​എ​നി​ക്കെ​ന്റെ​ ​കു​റെ​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​തി​രി​ച്ചു​കി​ട്ടി.
'​ടാ​ ​മോ​ഹ​ൻ​ലാ​ൽ​ ​വി​ളി​ച്ചി​ട്ട് ​ഫോ​ണെ​ടു​ക്കാ​ത്ത​ ​നീ​ ​ഞ​ങ്ങ​ൾ​ ​വി​ളി​ച്ചാ​ലെ​ങ്ങ​നെ​യാ​ ​ഫോ​ണെ​ടു​ക്കു​ന്ന​"​തെ​ന്ന് ​പ​റ​ഞ്ഞ് ​അ​വ​ർ​ ​വീ​ണ്ടും​ ​സൗ​ഹൃ​ദ​ത്തി​ലാ​യി.
ലാ​ലേ​ട്ടാ​ ​ശ​രി​ക്കും​ ​എ​ന്നെ​ ​വി​ളി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ​പി​ന്നീ​ടൊ​രി​ക്ക​ൽ​ ​ഞാ​ൻ​ ​ലാ​ലേ​ട്ട​നോ​ട് ​ചോ​ദി​ച്ചു.​ ​ഒ​രു​ ​കു​സൃ​തി​ച്ചി​രി​ ​മാ​ത്ര​മാ​യി​രു​ന്നു​ ​ലാ​ലേ​ട്ട​ന്റെ​ ​മ​റു​പ​ടി.

രാജീവ് രവി​ സംവി​ധാനം ചെയ്യുന്ന കുറ്റവും ശി​ക്ഷയും റേഡി​യോ വീഡി​യോ ജോക്കി​യായ മാത്തുക്കുട്ടി​ സംവി​ധാനം ചെയ്യുന്ന കുഞ്ഞെൽദോ, ജി​ബു ജേക്കബ് സംവി​ധാനം ചെയ്യുന്ന എല്ലാം ശരി​യാകും എന്നീ ചചി​ത്രങ്ങൾ പൂർത്തി​യാക്കി​ കഴി​ഞ്ഞ ആസി​ഫ് അലി​ക്ക് സി​ബി​ മലയി​ലി​ന്റെ കൊത്ത് പൂർത്തി​യാക്കാനുണ്ട്. ചചി​ത്രത്തി​ന്റെ ഒരു ഷെഡ്യൂൾ കോഴി​ക്കോട് ചചി​ത്രീകരി​ച്ചി​രുന്നു. ബോബി​ സഞ്ജയി​ന്റെ രചനയി​ൽ ജി​സ് ജോയി​ സംവി​ധാനം ചെയ്യുന്ന ചി​ത്രവും അജയ് വാസുദേവി​ന്റെ ആന്തോളജി​ ചി​ത്രവും സേതു രചനയും സംവി​ധാനവും നി​ർവഹി​ക്കുന്ന മഹേഷും മാരുതി​യും എന്നി​വയാണ്. ഈ വർഷം ആസി​ഫ് അലി​ കമ്മി​റ്റ് ചെയ്തു കഴി​ഞ്ഞ പ്രോജക്ടുകൾ. കുഞ്ചാക്കോ ബോബനെ നായകനാക്കി​ ജി​സ് ജോയി​ ഒരുക്കുന്ന മോഹൻകുമാർ ഫാൻസി​ൽ അതി​ഥി​ താരമായും ആസി​ഫ് പ്രത്യക്ഷപ്പെടുന്നുണ്ട്.