monster

ത്രി ഡി ചിത്രം മോൺസ്റ്റർ ഹണ്ടർ നാളെ ഇന്ത്യയിൽ റിലീസ് ചെയ്യും. പോൾ ഡബ്‌ളിയു .എസ് . ആൻഡേഴ്‌സൺ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ് ,തെലുങ്ക് തുടങ്ങിയ ഭാഷകളിലും ചിത്രം മൊഴിമാറ്റം നടത്തിയിട്ടുണ്ട്. വിഷ്വൽ എഫക്ടിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുള്ള ഈ ത്രിമാന ചിത്രം സിനിമ ആസ്വാദകർക്ക് പുത്തൻ അനുഭവമായിരിക്കും. ഒരു പ്രദേശത്തു താമസിക്കുന്ന വിചിത്ര, ഭീകര , മാരക ശക്തിയുള്ള രാക്ഷസ ജീവികളെ തുരത്തുന്നതിനു വ്യത്യസ്ത ലോകങ്ങളിൽ നിന്നുള്ള രണ്ടു നായകരുടെ കഥയാണ് 'മോൺസ്റ്റർ ഹണ്ടർ ' .മില ജോവോവിച് , ടോണി ജാ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങൾ. ടോണി ജാ ആയോധന കലയിൽ വിദഗ്ദ്ധനാണ് . ഇവരെ കൂടാതെ ക്ലിഫ്‌ഫോർഡ് ഹാരിസ് , മീഗൻ ഗുഡ് , ഡീഗോ ബൊനറ്റ , ജോഷ് ഹെൽമൻ , ജിൻ ഓ യെങ് , റോൺ പേൾമാൻ തുടങ്ങിയവരും വേഷമിട്ടിരിക്കുന്നു.പോൾ ഡബ്‌ളിയു .എസ് . ആൻഡേഴ്‌സൺ സംവിധാനം.