strong-winds

കാൻബെറ: പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ തലസ്ഥാനമായ പെ‌ർത്തിൽ വൻ തീപിടുത്തം. 9,000 ഹെക്ടറിലധികം സ്ഥലവും 71 വീടുകളും അഗ്നിക്കിരയായി. ഇവിടെ ശക്തമായ കാറ്റും വീശുന്നുണ്ട്.ഇത് തീ പടരുന്നതിന്റെ ആക്കം കൂട്ടുമെന്നും അപകടസാദ്ധ്യത വർദ്ധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ആറ് അഗ്നിസുരക്ഷാ ഉദ്ധ്യോഗസ്ഥർക്ക് പരിക്കേറ്റു. നിലവിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ പടർന്നതിന്റെ ഉത്ഭവം എവിടെയാണെന്നും കാരണമെന്തെന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് താമസിക്കുന്നവരെ അടിയന്തരമായി മാറ്റിപ്പാർപ്പിച്ചു. അഗ്നി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സ്വന്തം വീടുവിട്ട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറിതാമസിക്കാൻ ഉദ്ധ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ കൊവിഡ് പട‌‌‌ർന്നുപിടിക്കുന്ന സാഹചര്യത്തിൽ പലായനം ചെയ്യുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അധ്കൃതർ പറഞ്ഞു. ബുൾസ്ബ്രൂക്ക് പ്രദേശത്തെ മുഴുവൻ താമസക്കാരോടും താമസം മാറണമെന്നും തീ പിടിത്തം കാരണം ചൂടുള്ള വരണ്ട കാലാവസ്ഥ തുടരുന്നത് അപകടത്തിന് കാരണമാകുമെന്നും അധികൃത മുന്നറിയിപ്പ് നൽകി.അതേ സമയം. പ്രദേശത്ത് കൊവിഡ് വ്യാപനവും അതി ശക്തമായി തുടരുകയാണ്. യു.കെയിൽ കണ്ടെത്തിയ വകഭേദം വന്ന കൊവിഡ് വൈറസ് രാജ്യത്ത് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നിലവിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇരട്ടി പ്രഹരമായാണ് തീ പടർന്നിരിക്കുന്നത്. ആവശ്യത്തിന് മാത്രം ആളുകൾ പുറത്തിറങ്ങാവു എന്ന നിർദ്ദേശം നിലനിൽക്കുകയാണ്. അത്യാവശ്യകാര്യങ്ങൾ, ആരോഗ്യപരമായ കാര്യങ്ങൾ, നിത്യോപയോഗസാധനങ്ങൾ എന്നിവയ്ക്ക് വേണ്ടി മാത്രമേ വീടിന് പുറത്തിറങ്ങാൻ പാടുള്ളു എന്നാണ് ഉത്തരവ്.

strong-winds

മുന്നറിയിപ്പുമായി അധികൃതർ

തിങ്കളാഴ്ച ആരംഭിച്ച് തീ 100കിലോ മീറ്ററോളം ചുറ്റളവിലാണ് പടർന്നിരിക്കുന്നത്. ചൊവ്വാഴ്ചയുണ്ടായ ശക്തമായ കാറ്റ് തീ വേഗത്തിൽ പടരുന്നതിന് കാരണവുമായി. അടുത്തദിവസങ്ങളിൽ ഈ കാറ്റ് മണിക്കൂറിൽ 75 കി..മീ വേഗത്തിൽ തിരിച്ചെത്തുമെന്നാണ് പ്രിതീക്ഷ. അങ്ങനെയാണെങ്കിൽ അഗ്നിബാധ കൂടുതൽ വേഗത്തിൽ പടരപുമെന്നാണ് കണക്കുകൂട്ടൽ. രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളായ ഷാഡി ഹിൽസ്, ബുൾസ്ബ്രൂക്ക്, ദി വൈൻസ് എന്നീ പ്രദേശങ്ങളിലുള്ളവർ മാറി താമസിക്കണമെന്നും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മുന്നറിയിപ്പ് നൽകി. ശക്തമായ തീ പിടിത്തത്തിലും കാറ്റിലും പ്രദേശം മുഴുവൻ ചാരം പൊങ്ങിപ്പറക്കുകയാണ്. വീടുകളിലേക്കും മറ്റും ചാരം പറന്നുകയറുന്നുണ്ട്. ആളുകൾ പുറത്തിറങ്ങരുതെന്നും പുക ശ്വസിക്കരുതെന്നും അധികൃത മുന്നറിയിപ്പ് നൽകി.