
ലണ്ടൻ: ബ്രിട്ടണിന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ ടോം മൂർ ലോകത്തോട് വിടപറഞ്ഞു.. കൊവിഡ് ഭീതിയിൽ പകച്ചുനിന്നലോക ജനതയ്ക്ക് മുന്നിൽ ആരോഗ്യ സേവന പ്രവർത്തനങ്ങൾക്കായി ദശലക്ഷക്കണക്കിന് പൗണ്ട് രൂപ സ്വരൂപിച്ച്ഒരു രാജ്യത്തിന്റെ ആവേശം ഉയർത്തിയ വ്യക്തിയാണ് ടോം.
കൊവിഡ് ബാധിതനായിരുന്ന അദ്ദേഹം ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. 100 വയസ്സായിരുന്നു. ദേശീയ ആരോഗ്യ സേവന പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുന്നതിനായി ഒരു സ്റ്റീൽ ഫ്രൈയിം വാക്കറിന്റെ സഹായത്തോടെ മൂർ തന്റെ പൂന്തോട്ടത്തിന് ചുറ്റും നടക്കുമെന്ന ചലഞ്ച് സ്വയം ഏറ്റെടുത്തു. 100 പൗണ്ട് എന്ന ലക്ഷ്യമായിരുന്നു തുടക്കത്തിലെങ്കിലും സംഭവം ലോകശ്രദ്ധ പിടിച്ചു പറ്റിയതോടെ 38.9 മില്യൺ പൗണ്ടാണ് ഇതിലൂടെ സമാഹരിച്ചത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ഭയാനകമായ വാർത്തകൾക്കിടയിൽ അദ്ദേഹത്തിന്റെ ഈ സംരംഭം ഒരു ജനതയിൽ ശുഭാപ്തി വിശ്വാസത്തിന്റേയും പ്രത്യാശയും വളർത്താൻ കാരണമായി. ലോക്ക്ഡൗൺ കാലത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് എലിസബത്ത് രാജ്ഞി അദ്ദേഹത്തിന് സർ പദവി നൽകി . ലോക്ക്ഡൗൺ കാലത്തെ തന്റെ സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ഏവർക്കും പ്രീയങ്കരനായി മാറിയ മൂറിന് കഴിഞ്ഞ ഏപ്രിലിൽ തന്റെ നൂറാം ജന്മദിനത്തിൽ ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്ന് 125,000 ജന്മദിന കാർഡുകളാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ സെൻട്രൽ ഇംഗ്ലണ്ടിലെ ബെഡ്ഫോർഡ് ഹോസ്പിറ്റലിൽ ചൊവ്വാഴ്ച രാവിലെ അദ്ദേഹം മരണത്തിന് കീഴടങ്ങിയ വിവരം അദ്ദേഹത്തിന്റെ മക്കളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ടോം മൂർ കഴിഞ്ഞ അഞ്ച് വർഷമായി പ്രോസ്റ്റേറ്റ്, സ്കിൻ ക്യാൻസർ എന്നിവയ്ക്കും ചികിത്സയിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ന്യുമോണിയ ബാധിതനായ അദ്ദേഹത്തെ ജനുവരി 22 ന് കൊവിഡ്പോസിറ്റീവായതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും എലിസബത്ത് രാജ്ഞിയും ആദരാഞ്ജലികൾ അർപ്പിച്ചു.
വൈറ്റ് ഹൗസും ആദരാഞ്ജലികൾ അർപ്പിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി ഇന്ത്യയിലും മ്യാൻമറിലും ടോം മൂർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടോം മൂറിന്റെ വിയോഗത്തിൽ വൈറ്റ് ഹൗസും ആദരാഞ്ജലി അർപ്പിച്ചു.
വടക്കൻ ഇംഗ്ലണ്ടിലെ യോർക്ക്ഷെയറിൽ വളർന്ന മൂർ രണ്ടാം ലോകമഹായുദ്ധസമയത്ത് ഇന്ത്യ, ബർമ, സുമാത്ര എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. യോർക്ക്ഷയർ റെജിമെന്റിന്റെ ഒന്നാം ബറ്റാലിയനിൽ നിന്നുള്ള സൈനികർ, അദ്ദേഹത്തിന്റെ പിൻഗാമിയായി, 2020 ഏപ്രിൽ 16 ന് പൂന്തോട്ടത്തിന്റെ നൂറാം നീളം പൂർത്തിയാക്കിയപ്പോൾ അദ്ദേഹത്തിന് ഒരു ബഹുമതി നൽകി.