
സിനിമകൾ നൂറു കോടി കളക്‌ട് ചെയ്‌തു എന്നൊക്കെ പറയുന്നത് വെറും ഊതിവീർപ്പിച്ച കണക്കുകളാണെന്ന് നിർമ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹിയുമായിരുന്ന ജി സുരേഷ് കുമാർ. മലയാളത്തിലെ ആദ്യ 100 കോടി ചിത്രമെന്ന് ഖ്യാതി നേടിയ പുലിമുരുകന്റെ നിർമ്മാതാവിന് കിട്ടിയ ലാഭം 10 കോടിക്ക് അടുത്താണെന്നും സുരേഷ് കുമാർ വെളിപ്പെടുത്തി.
സുരേഷ് കുമാറിന്റെ വാക്കുകൾ-
'നൂറുകോടി കളക്‌ട് ചെയ്‌തു എന്നുപറയുന്നത് ഗ്രോസ് ആണ്. അതിൽ നിന്ന് 18 ശതമാനം ജിഎസ്ടിയും ഏഴ് ശതമാനം വിനോദനികുതിയും പോയിക്കഴിഞ്ഞാൽ 75 കോടിയാണ് മിച്ചം. ഇതിന്റെ അമ്പത് ശതമാനം തിയേറ്ററുകാർക്കുള്ളതാണ്. പിന്നെയുള്ള 37.5 കോടിയാണ് സൂപ്പർഹിറ്റായിട്ടുള്ള പടത്തിന് കിട്ടുന്നത്. പുലിമുരുകനെ സംബന്ധിച്ചിടത്തോളം, സിനിമയുടെ ചിലവ് 30 കോടിയാണ്. നിർമ്മാതാവായ ടോമിച്ചൻ മുളകുപാടത്തിന് ലാഭം കിട്ടിയെന്നു പറയാൻ 7-10 കോടിയുണ്ടാകും. ഇതാണ് 100 കോടി ക്ളബ് എന്നൊക്കെ പറയുന്നതിന്റെ അവസ്ഥ'.