sreejan

കൊൽക്കത്ത: ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിയുടെ അടുത്ത ബന്ധു ശ്രീജൻ റോയ് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങി. 2019ലാണ് ശ്രീജൻ ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി എന്താണെന്നോ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ എനിക്ക് മനസിലാക്കാനായിട്ടില്ല. തൃണമൂൽ എനിക്ക് സ്വന്തം വീടാണ്- ശ്രീജൻ പറഞ്ഞു. തൃണമൂലിലേക്കുള്ള മാറ്റം മുകുൾ റോയിയുമായുള്ള ബന്ധത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് ബന്ധവും രാഷ്ട്രീയവും വേറെ കാര്യങ്ങളാണെന്നും ശ്രീജൻ പറഞ്ഞു.