si-sirisha

ഹൈദരാബാദ്: അജ്ഞാതനായ വൃദ്ധന്റെ മൃതശരീരം രണ്ട് കിലോമീറ്ററോളം ചുമന്ന് വനിത സബ്ഇൻസ്പെക്ടർ

ആന്ധ്രയിലാണ് സംഭവം നടന്നത്. ശ്രീകാകുളം ജില്ലയിലെ പലാസയിലെ നെൽപ്പാടത്തിലൂടെ സബ് ഇൻസ്‌പെക്ടറായ കെ.സിരീഷ മറ്റൊരാളിനോടൊപ്പം മൃതശരീരം ചുമന്ന് നടക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

വൃദ്ധന്റെ മൃതശരീരം മറവ് ചെയ്യാൻ ഗ്രാമീണർ വിമുഖത പ്രകടിപ്പിച്ചിരുന്നു. പിന്നീട്, മറ്റൊരിടത്ത് മൃതദേഹം സംസ്കരിക്കാൻ പൊലീസ് തീരുമാനിച്ചു.

മൃതദേഹം എടുക്കാൻ മറ്റുള്ളവർ മടിച്ചപ്പോൾ സിരിഷ തന്നെ അതിനായി മുന്നോട്ടു വന്നു. മാഡം മാറിനിന്നോളൂ, ഞാനെടുക്കാം എന്ന് ഒരാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. സാരമില്ല ഞാൻ ചെയ്യാമെന്ന് സിരീഷ മറുപടി നൽകുന്നതും വീഡിയോയിലുണ്ട്.

സീരിഷയുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തിയെ ഡി.ജി.പി ഗൗതം സാവംഗ് ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ അഭിനന്ദിച്ചു.