
ന്യൂഡൽഹി: മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവച്ചു. പാർട്ടിയുടെ നിർദേശ പ്രകാരമാണ് രാജിയെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മലപ്പുറം ലോക്‌സഭ മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. രാജിവച്ചതിനെ തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി കഴിഞ്ഞു.
മലപ്പുറം നിയമസഭാ മണ്ഡലത്തിൽ നിന്നോ നേരത്തെ മത്സരിച്ചിരുന്ന വേങ്ങരയിൽ നിന്നോ കുഞ്ഞാലിക്കുട്ടി ജനവിധി തേടുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നടന്നേക്കും.