
വാഷിംഗ്ടൺ : ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനം ഒഴിയുന്നു. ഇനിമുതല്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി തുടരീനാണ് തീരുമാനം. 30 വര്‍ഷക്കാലത്തോളം നീണ്ടുന്നിന്ന ചുമതലയാണ് ബെസോസ് ഒഴിയുന്നത്. ആമസോണ്‍ ക്ലൗഡ് കംപ്യൂട്ടിഗ് ബിസിനസിന് നേതൃത്വം നല്‍കുന്ന ആന്‍ഡി ജാസി പകരം സി.ഇ.ഒ സ്ഥാനം വഹിക്കും. തന്റെ മറ്റ് സംരംഭങ്ങളിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഈ തീരുമാനമെന്ന് ബെസോസ് പറഞ്ഞു. ആമസോണിന്റെ സി.ഇ.ഒ. എന്നത് ഏറെ ആഴമുള്ള ഉത്തരവാദിത്വമാണെന്നും അതുപോലൊരു ഉത്തരവാദിത്വം ലഭിച്ചാല്‍ മറ്റെന്തിലെങ്കിലും ശ്രദ്ധിക്കുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. 2021 പകുതിയോടെയാണ് അദ്ദേഹം സ്ഥാനമൊഴിയുകയെന്നും കമ്പനി വ്യക്തമാക്കി.