
ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുൺ വൈഗയാണ്. വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെബാബ് ആനികാടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
നിർമ്മാണ രംഗത്ത് നിന്ന് വിതരണ രംഗത്തേക്കും ഈ ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസ് കടന്നിരിക്കുകയാണ്. ദുൽഖർ വിതരണത്തിന് എത്തിച്ച് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം ഇതായിരിക്കും.
Thrilled to announce Production No 6 under Wayfarer Films ! “Upacharapoorvvam Gunda Jayan” made in association with My...
Posted by Dulquer Salmaan on Wednesday, 3 February 2021
രാജേഷ് വർമ്മയുടെതാണ് തിരക്കഥ. ചിത്രത്തിൽ സൈജു കുറുപ്പ്, സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ ജോണി ആന്റണി, സാബു മോൻ, ഹരീഷ് കണാരൻ, ഷാനി ഷാക്കി, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗർ സൂര്യ, വൃന്ദ മേനോൻ, നയന, പാർവതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം പകർന്നിരിക്കുന്നത്. ക്യാമറ എൽദോ ഐസക്, എഡിറ്റർ കിരൺ ദാസ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, പ്രൊജക്ട് ഡിസൈൻ ജയ് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ, ആർട് അഖിൽ രാജ് ചിറായിൽ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് ജിതീഷ് പൊയ്യ. അസോസിയേറ്റ്സ് ഡയറക്ടർമാർ കിരൺ റാഫേൽ, ബിന്റോ സ്റ്റീഫൻ, പി.ആർ.ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഫോട്ടോ ഗിരീഷ് ചാലക്കുടി, സ്റ്റിൽസ്നിഡാദ് കെ എൻ, പോസ്റ്റർ ഡിസൈൻ ഓൾഡ് മോങ്ക്സ്.