sivsankar

കൊച്ചി : ഡോളർ കടത്ത് എം.ശിവശങ്കറിന് അറിയാമായിരുന്നെന്നും സീനിയർ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഇക്കാര്യം അധികാരികളെ അറിയിക്കാതിരുന്നത് ഗൗരവത്തോടെ കാണണമെന്നും എറണാകുളം അഡി. സി.ജെ.എം കോടതി അഭിപ്രായപ്പെട്ടു. ആരോപണം ഗൗരവമുള്ളതാണ്. ആഴത്തിലുള്ള അന്വേഷണം വേണം. സ്വർണക്കടത്തിലെ ഇ.ഡി കേസിൽ ശിവശങ്കറിന്റെ ആരോഗ്യനില കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കാൻസർ മുക്തനായ ശിവശങ്കറിന് പരിശോധനകൾ അനിവാര്യമാണെന്നും ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഡോളർ കടത്തുകേസിൽ സാക്ഷികളടെ നിർണായക മൊഴികൾ രേഖപ്പെടുത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തതിനാൽ അവയൊന്നും നശിപ്പിക്കാനിടയില്ല. ഈ കേസിൽ കസ്റ്റംസ് ശിവശങ്കറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നില്ലെന്നതു വിലയിരുത്തിയാണ് ജാമ്യം നൽകിയത്.