
തിരുവനന്തപുരം: നടൻ കൃഷ്‌ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു. ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നാണ് കൃഷ്ണകുമാർ അംഗത്വം സ്വീകരിച്ചത്. ജനസേവനത്തിന് പദവികൾ സഹായകമാണെന്നും, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയാൽ സ്വീകരിക്കുമെന്നും കൃഷ്‌ണകുമാർ പറഞ്ഞു.
ജെപി നദ്ദയിൽ നിന്ന് അംഗത്വം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വേദിയിലുണ്ടായിരുന്നു.
സംസ്ഥാനത്തെ ബിജെപിയിൽ വിഭാഗീയതയില്ലെന്ന് പറഞ്ഞ നദ്ദ, ചിലരുടെ വികാരങ്ങൾ വ്രണപ്പെട്ടിരിക്കാമെന്ന് അഭിപ്രായപ്പെട്ടു. ബിജെപിയിൽ പക്ഷേ എല്ലാവർക്കും അവസരങ്ങളുണ്ടെന്നും പാർട്ടി വലിയ കുടുംബമാണെന്നും നദ്ദ വ്യക്തമാക്കി.