zz

വെല്ലിംഗ്‌ടൺ: കൊവിഡ് പ്രതിരോധ വാക്‌സിനായ ഫൈസർ വാക്സിൻ ഉപയോഗത്തിന് അംഗീകാരം നൽകി ന്യൂസിലാന്റ്. രാജ്യത്തെ മെഡിക്കൽ നിയന്ത്രണ വിഭാഗം വാ‌ക്‌സിന് അംഗീകാരം നൽകി. മാർച്ച് മാസം അവസാനത്തിൽ ആദ്യഘട്ടമായി രാജ്യ അതിർത്തികളിലെ ജീവനക്കാർക്കാണ് വാക്‌സിൻ നൽകുക. രോഗം ബാധിച്ചവരുമായി ഏ‌റ്റവുമധികം സമ്പർക്കം വരുന്നത് അതിർത്തി ജീവനക്കാർക്കാണ്. മ‌റ്റിടങ്ങളിൽ നിന്നും വരുന്നവരുമായി ബന്ധം വരുന്നത് രാജ്യത്ത് ഇവർക്ക് മാത്രമാണ്. ഇങ്ങനെ ചിലർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു.