
ശരീരത്തിൽ പലതരം ധാതുക്കൾ അടിഞ്ഞു കൂടുമ്പോഴാണ് അവ വൃക്കയിൽ കല്ലുകളായി രൂപപ്പെടുന്നത്. വൃക്കയിലെ കല്ലുകൾ പല വലിപ്പത്തിലുള്ളതാണ്. ചെറിയ കല്ലുകൾ മൂത്രത്തിലൂടെ പുറന്തളപ്പെടുന്നു. എന്നാൽ വലിപ്പമേറിയ കല്ലുകൾ പുറന്തള്ളപ്പെടാതിരിക്കുകയും കഠിനമായ വയറുവേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ധാരാളം വെള്ളം കുടിക്കുക എന്നതിനാണ് രോഗം തടയാനുള്ള പ്രധാന വഴി. നേർപ്പിച്ച നാരങ്ങാനീര് അല്ലെങ്കിൽ മധുരമില്ലാത്ത നാരങ്ങാവെള്ളം ദിവസവും കഴിക്കുന്നത് കല്ല് രൂപപ്പെടുന്നത് വലിയൊരു അളവ് വരെ തടയും. രണ്ട് ഔൺസ് നാരങ്ങാനീരും അതിനു ആനുപാതികമായി വെള്ളവും ചേർത്ത് രാവിലെയും രാത്രിയും കഴിക്കുക. നാരങ്ങാനീരിൽ ധാരാളമായി അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് കല്ലുകൾ രൂപപ്പെടാൻ കാരണമായ കാൽസ്യം പരലുകൾ ഉണ്ടാകുന്നത് തടയുന്നു. അസിഡിറ്റി കൂടുതലുള്ള പാനീയമായതിനാൽ മൂത്രതടസം സൃഷ്ടിക്കുന്ന കല്ലുകളെ അലിയിച്ചു കളയുകയും ചെയ്യുന്നു.