
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വർദ്ധിപ്പിച്ചത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 86.83 രൂപയും, ഡീസലിന് 81.06 രൂപയുമാണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 88.53 രൂപയും, ഡീസലിന് 82.65 രൂപയുമാണ് വില. കഴിഞ്ഞ മാസം പത്ത് തവണയാണ് സംസ്ഥാനത്ത് ഇന്ധനവില വർദ്ധിപ്പിച്ചത്.അതേസമയം രാജ്യാന്തര വിപണിയിലും ഇന്ധനവില കൂട്ടി. അമേരിക്കയില്‍ എണ്ണയുടെ സ്റ്റോക്കില്‍ കുറവ് വന്നതാണ് വില വർദ്ധിക്കാനുളള പ്രധാന കാരണം.