jp-nadda

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ 'കേരള യാത്ര' 'എൻഡിഎ യാത്ര 'യായി നടത്താത്തതിൽ ഘടകക്ഷികൾക്ക് അതൃപ്തി. ബി ജെ പി യാത്ര എന്ന നിലയിൽ മാത്രം പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. ഘടകകക്ഷികൾ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയ്ക്ക് മുന്നിൽ പരാതി ഉന്നയിച്ചു.

നിർണ്ണായക കാര്യങ്ങളിൽ തഴയുന്നു എന്നും ഘടകകക്ഷികൾക്ക് പരാതിയുണ്ട്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടേണ്ടെന്നും, സംഘടനാപരമായും രാഷ്ട്രീയ പരമായും ഒരുങ്ങണമെന്നും ബി ജെ പി ദേശീയ നേതൃത്വം നിർദേശം നൽകി.

ജെ പി നദ്ദയുടെ കേരള സന്ദർശനം തുടരുന്നു.രാവിലെ 10.30 ന് തൃശൂരിലെത്തുന്ന നദ്ദ കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കും. ഇന്ന് വൈകീട്ട് തേക്കിൻക്കാട് മൈതാനിയിൽ റാലിയും പൊതു സമ്മേളനവും നടക്കും.