
കോട്ടയം: സോളാർ കേസിൽ ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ താൻ ഇടപെട്ടുവെന്ന ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശത്തിനെതിരെ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഒരു മന്ത്രിക്കെതിരെ വെറുതെ പറഞ്ഞ ആരോപണം മാത്രമാണ് റിപ്പോർട്ടിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് പങ്കില്ലെന്ന് തെളിഞ്ഞാലും അത് ബോധ്യപ്പെട്ടില്ലെന്ന് നടിക്കുകയാണ് ഇടതുസർക്കാരെന്നും, ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പിണറായിക്ക് ബോധ്യപ്പെട്ടതോടെയാണ് സി പി എം സെക്രട്ടേറിയേറ്റ് ഉപരോധം നിർത്തിപോയതെന്നും തിരുവഞ്ചൂർ പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സോളാർ കേസിൽ സി ബി ഐ അന്വേഷണത്തിന് ശുപാർശ ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് തിരുവഞ്ചൂർ ആരോപിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.