കൊച്ചി: പാചക വാതക വില കൂട്ടി. വീടുകളിലേക്കുള്ള സിലിണ്ടറിന് 26 രൂപയാണ് വർദ്ധിപ്പിച്ചത്. വില വർദ്ധന ഇന്ന് മുതൽ നിലവിൽ വരും. 14.2 കിലോഗ്രാമിന്റെ സിലിണ്ടറിന് കൊച്ചിയിൽ 726 രൂപയാണ് വില. 19 കിലോ വാണിജ്യ സിലിണ്ടറിന് 1,535 രൂപ നൽകണം.