birds

തിരുവനന്തപുരം: കരമന നെടുങ്കാടുള്ള വീട്ടിൽ നിന്ന് രണ്ടേകാൽ ലക്ഷം രൂപ വിലയുള്ള വളർത്തു പക്ഷികളെ മോഷ്ടിച്ച മൂന്നുപേർ അറസ്റ്റിൽ. കീഴാറന്നൂർ സ്വദേശികളായ ശരത് (32), രജീഷ് (21), സൂരജ് (19) എന്നിവരെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 10നാണ് കേസിനാസ്പദമായ സംഭവം. നെടുങ്കാട് സ്വദേശി വെങ്കിടഗിരിയുടെ സൺ കോൺറെ ഇനത്തിൽപ്പെട്ട എട്ട് അലങ്കാര പക്ഷികളാണ് മോഷ്ടിക്കപ്പെട്ടത്. ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കരമന എസ്.എച്ച്.ഒ ചന്ദ്രബാബു. എസ്.ഐ പ്രതീഷ് കുമാർ, സി.പി.ഒ വിനോദ് എന്നിവരടങ്ങുന്ന സംഘം പ്രതികളെ ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.