
അശ്വതി: ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടും. ദാമ്പത്യജീവിതത്തിൽ വിട്ടുവീഴ്ചകൾ വേണ്ടിവരും. സന്താനങ്ങൾക്ക് ജീവിതനേട്ടങ്ങളും ഫലം.
ഭരണി: മുടങ്ങിക്കിടന്ന സ്ഥാപനത്തിന് പുതിയ ജീവൻ നൽകി പ്രവർത്തനക്ഷമാക്കാൻ കഴിയും. പഴയ സ്നേഹിതർ പുതിയ കാലത്തും തേടിവന്ന് സഹായങ്ങൾ തരും.
കാർത്തിക: തൊഴിൽതർക്കം. നിയമ ഉപദേശം തേടണം. ജീവിതപങ്കാളിക്ക് രോഗാരിഷ്ടത. സന്താനത്തിന് ഉയർച്ച.
രോഹിണി: ജനസമ്മതി, പ്രയത്നവിജയം ഉണ്ടാകും. കൃഷിയിൽ നേട്ടം. കൂടുതൽ ചുമതലകൾ ഏറ്റെടുക്കും. ഉദരരോഗം.
മകയിരം: ഏർപ്പെടുന്ന കാര്യങ്ങളിൽ രണ്ടുമനസുണ്ടാകും. ഭയപ്പാടും ഉറക്കക്കുറവും അനുഭവപ്പെടാം. കല്യാണ തടസം നീങ്ങും. ചിട്ടിയിൽ നേട്ടം.
തിരുവാതിര: സാഹിത്യം, കല, സിനിമ ബന്ധമുള്ളവർക്ക് ഉയർച്ച, പുതിയ കർമ്മപദ്ധതികൾ തേടിവരും. ഉദരരോഗത്തിന് സാദ്ധ്യത.
പുണർതം: സന്താനങ്ങൾക്ക് രോഗാരിഷ്ടത. സ്ത്രീകൾ കാരണം കലഹം. ബന്ധുസഹായം കിട്ടും.
പൂയം: അധികാരവും അഭിമാനവും വർദ്ധിക്കുന്ന കാലം. വിദേശബന്ധങ്ങളിൽ ധനസഹായം. മനഃസന്തോഷം ലഭ്യമാകും.
ആയില്യം: കഠിനാദ്ധ്വാനത്തിലൂടെ നേട്ടങ്ങൾ ഫലം. ശിരോരോഗം. ദാമ്പത്യബന്ധത്തിൽ സ്വരചേർച്ച കുറവ്.
മകം: ശത്രുക്കളെ നേരിടും. മേലധികാരിയെ വകവയ്ക്കാതെ മുന്നോട്ടു നീങ്ങും. ഭൂമി തർക്കത്തിൽ മദ്ധ്യസ്ഥത ഏറ്റെടുക്കേണ്ടിവരും.
പൂരം: രോഗങ്ങൾക്ക് ശാന്തത കിട്ടി തുടങ്ങും. അകന്നുനിന്ന ബന്ധുക്കൾ അടുത്ത് വരുന്ന കാലം. കിട്ടാനുള്ള പണത്തിൽ കുറച്ചുകിട്ടും.
ഉത്രം: വളരെയധികം സഞ്ചാരം ചെയ്യേണ്ടി വരും. സ്നേഹിതന്റെ വ്യവസായത്തിൽ പങ്കാളി ആക്കും. മക്കൾക്ക് വിദ്യാനേട്ടം.
അത്തം: ലോണിന് അപേക്ഷിച്ചിരുന്നത് കിട്ടാനുള്ള സാദ്ധ്യത കാണുന്നു. ഉന്നതരുമായി അടുപ്പവും സഹായവും ഫലം. ത്വക് രോഗത്തിന് കുറവ് കാണുന്നു.
ചിത്തിര: മാതാപിതാക്കളിൽനിന്നും ഗുരുതുല്യരിൽനിന്നും ഉപദേശവും സഹായവും കിട്ടും. മക്കൾക്ക് യാത്രാഭാഗ്യം.
ചോതി: പുതിയ സ്ഥാനമാനങ്ങളും ഭോജനഭാഗ്യവും കിട്ടും. രാഷ്ട്രീയക്കാരും നിയമജ്ഞരുമായി ബന്ധം പങ്കിടും.
വിശാഖം: ഏറ്റെടുത്ത ജോലികൾ കൃത്യനിഷ്ഠ പാലിച്ച് പൂർത്തിയാക്കാൻ കഴിയും. മേൽ ഉദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പുതിയ ആരാധനാലയ ദർശനം നടത്തും.
അനിഴം :കല്യാണതടസം നീങ്ങിക്കിട്ടും. പുതിയ സ്വയം തൊഴിൽ മാർഗത്തിന് സ്നേഹിതർ ഉപദേശവും ധനസഹായവും തരും. പാദരോഗവും ഫലം.
തൃക്കേട്ട: വിദ്യാർത്ഥികൾക്ക് പഠനത്തിൽ നേട്ടം. ഗവേഷണം ചെയ്യുന്നവർക്ക് ജയം. വിദേശബന്ധം പഠനം കൊതിച്ചവർക്ക് മോഹം പൂവണിയുന്ന കാലം.
മൂലം : സമുദായ നേതൃത്വത്തിനും സംഘടനാപദവിക്കുമുള്ളകാലം. പ്രവർത്തനവിജയവും കാണുന്നുണ്ട്. അകന്ന ബന്ധു നഷ്ടം.
പൂരാടം: ധനലാഭം, സ്നേഹിതലാഭം. വിശേഷ ഭക്ഷണ ഭാഗ്യത്തിനുള്ള ഭാഗ്യം. സ്വപ്നത്തിൽ കണ്ട ഗുരുവിനെ കണ്ടെത്തുന്ന കാലം.
ഉത്രാടം: രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് വൃഥാസഞ്ചാരം. ശത്രുക്കളും മിഥ്യാപവാദവും ഫലം. എന്നാലും ചിലസ്നേഹിതൻമാർ ആളാലും പണത്താലും സഹായിക്കും.
തിരുവോണം: താലോലിച്ചുനടന്ന പഴയ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം. അകന്ന ബന്ധുക്കൾ തിരികെ വരും. തൊഴിലിൽ കീർത്തിയും ധനവും കിട്ടും. മുട്ട് വേദനയ്ക്ക് ആശ്വാസം.
അവിട്ടം : പഴയ സ്വത്തിനെ ചൊല്ലി ബന്ധുവിരോധം. ഭാര്യമുഖാന്തിരം ധനനഷ്ടം. സന്താനത്തിന് യാത്രാനേട്ടം. സ്നേഹിതൻ സഹായിക്കും.
ചതയം: വിദേശത്ത് തൊഴിലിന് ശ്രമിക്കുന്നവർക്ക് ഉദ്ദേശിക്കുന്ന ട്രേഡിലുള്ള തൊഴിൽ ലഭിക്കും. പുതിയ വാഹനഭാഗ്യം. ഭാര്യയ്ക്ക് ഉയർച്ചയും കണ്ഠരോഗവും ഫലം.
പൂരുട്ടാതി: സർക്കാരിന്റെ പ്രതിനിധി എന്ന പദവിയോ മറ്റ് അധികാരസ്ഥാനമോ ലഭിക്കേണ്ടകാലം. പല മതത്തിലുള്ള ആരാധനാലയങ്ങൾ തേടി പോകുന്ന കാലം. അഗതിക്ക് സഹായമെത്തിക്കാൻ മോഹവും ഉദിക്കും.
ഉതൃട്ടാതി: സ്ത്രീകളാൽ ക്ളേശങ്ങളും അകാരണമായ ദേഷ്യവും ഉണ്ടാകാം. എന്നാലും വിദ്യാനേട്ടവും തൊഴിലിൽ ഉയർച്ചയും ഫലം.
രേവതി: ഭൂമിയോ ഗൃഹമോ സ്വർണമോ വാഹനമോ വാങ്ങാൻ അഡ്വാൻസ് കൊടുക്കുന്ന കാലം. പഴയ സ്നേഹിതരോടൊത്ത് യാത്രാഭാഗ്യവും കാണുന്നുണ്ട്. മൂത്രാശയരോഗമോ നയനരോഗമോ മനസിനെ അലട്ടും.