
ബംഗളൂരു: കർണാടകയിലെ ഗ്രാമത്തിലെ ആ തെരുവുനായ കഴിഞ്ഞ ദിവസത്തെ സംഭവം ഒരിക്കലും മറക്കില്ല. തന്നെ വേട്ടയാടാനെത്തിയ പുളളിപ്പുലിയ്‌ക്കൊപ്പം ഒരു കുളിമുറിയിൽ പെട്ടുപോയത് ഏഴ് മണിക്കൂറാണ്. പുലി പിടികൂടാതെ സ്ഥലംവിട്ട ശേഷം രക്ഷിക്കാനെത്തിയ വനപാലകരെയും പൊലീസിനെയും നോക്കിയ നായയുടെ മുഖത്ത് ആശ്വാസമോ ദൈന്യതയോ നമുക്ക് കാണാനാകും.
കർണാടകയിൽ ബിലിനെലെ ഗ്രാമത്തിൽ ബുധനാഴ്‌ചയാണ് സംഭവം. ഇരപിടിക്കാൻ നാട്ടിലിറങ്ങിയ പുളളിപ്പുലി തെരുവുനായയെ പിടികൂടാനായി ഓടിച്ചു. ജീവനും കൈയിൽ പിടിച്ച് ഓടിയ നായ അടുത്തുകണ്ട ഒരു വീട്ടിലെ കുളിമുറിയിൽ കയറി. പിന്നാലെ പുലിയും. ശബ്‌ദം കേട്ട വീട്ടുകാർ കുളിമുറിയിൽ പുലിയുടെ വാല് കണ്ട് വിരണ്ടുപോയി. ഉടനെ കുളിമുറി പൂട്ടിയ അവർ വേഗം പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. കുളിമുറിയുടെ മുകളിലെ ചെറിയ വിടവിലൂടെ നോക്കിയ വീട്ടുകാർ നായയെ പിടികൂടാതെ ഒരുവശത്ത് കിടക്കുന്ന പുലിയെയും ഭയന്ന് വിറച്ച നായയെയും കണ്ടു.
Sharing a video I received from the spot. After the leopard and dog were spotted inside the toilet in the morning, curious passers-by joined forest department officials to figure out how to catch the leopard and release it to the forest. pic.twitter.com/9dLzlxTUOO— Prajwal (@prajwalmanipal) February 3, 2021
വാർത്തയറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെ ജനങ്ങളുമെത്തി. മയക്കുവെടി വച്ച് പുലിയെ പിടികൂടാൻ കുളിമുറിയുടെ ഒരുവശം വനംവകുപ്പ് പൊളിച്ചു. ആ തക്കത്തിന് പുലി നിമിഷനേരം കൊണ്ട് ചാടി രക്ഷപ്പെട്ടു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും എന്തായാലും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
This photo was taken from outside through a gap in the window. It is a leopard and a dog stuck together since this morning inside the toilet of a house in Kadaba, Dakshina Kannada district. I am told the leopard escaped at 2 pm and the dog is alive! pic.twitter.com/hgjJhaXW03— Prajwal (@prajwalmanipal) February 3, 2021