
1. ഐ.എ.സ്.ആർ.ഒയുടെ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രം നിലവിൽ വരുന്നത്?
2. 2019ലെ മൂർത്തീദേവി പുരസ്കാരം നേടിയതാര്?
3. 2019ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചത്?
4. കൊവിഡ് 19 പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ഇന്ത്യ ജനത കർഫ്യൂ ആചരിച്ചത്?
5. ഐ.എസ്.ആർ.ഒ RISAT -2BRI വിക്ഷേപിച്ചത്?
6. അടുത്തിടെ രൂപീകരിച്ച ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല വൈസ് ചാൻസലറായി നിയമിതനായത്?
7. അമിതമായാൽ കരളിൽ അടിയുന്ന വിറ്റമിൻ?
8. ആഗസ്റ്റ് ഫിവർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രോഗമേത്?
9. ഹൈഡ്രജൻ ലാമ്പുകൾ പുറപ്പെടുവിക്കുന്ന നിറമേത്?
10. അഗ്നിയെ പ്രതിരോധിക്കുന്ന പ്ലാസ്റ്റിക് ഏത്?
11. ഡോക്ടർമാരുടെ ഹെഡ് മിററിൽ ഉപയോഗിക്കുന്ന ദർപ്പണമേത്?
12. ശ്രീലങ്കയിലെ തമിഴ് പുലികൾക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നീക്കം അറിയപ്പെടുന്നത്?
13. ഇന്ത്യയുടെ ഓട്ടോഹബ് എന്നറിയപ്പെടുന്ന നഗരം?
14. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്?
15. ആനയെ ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമായി അംഗീകരിച്ച വർഷം?
16. ധനകാര്യകമ്മീഷന്റെ കാലാവധി?
17. ദേശീയ പട്ടികജാതി കമ്മീഷന്റെ ആദ്യചെയർമാൻ?
18. കേരത്തിൽ ഏറ്റവും കൂടുതൽ കളിമണ്ണ് നിക്ഷേപമുള്ള പ്രദേശമേത്?
19. ഏറ്റവും കുറവ് മുൻസിപ്പാലിറ്റികളുള്ള കേരളത്തിലെ ജില്ല?
20. ടൂറിസം വിവരങ്ങൾ അറിയാൻ ഇന്ത്യയിലാദ്യമായി ക്യൂ ആർ കോഡ് നടപ്പിലാക്കിയ സംസ്ഥാനം?

21. ഇടുക്കിയേയും മധുരയേയും തമ്മിൽ യോജിപ്പിക്കുന്ന ചുരമേത്?
22. പമ്പാനദി ഒഴുകിചേരുന്നതെവിടെ?
23. മാടത്തരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന കേരളത്തിലെ ജില്ല?
24. ചിന്നാർ വന്യജീവിസങ്കേതത്തിലൂടെ ഒഴുകുന്ന നദിയേത്?
25. കോരപ്പുഴ അണക്കെട്ട് സ്ഥിതിചെയ്യുന്ന കേരളത്തിലെ ജില്ല?
26. പ്രതീക്ഷ മറൈൻ ആംബുലൻസ് ആരംഭിച്ചത് എവിടെ?
27. ദ്റോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി ആര്?
28. പൈച്ചി രാജയെന്ന് ബ്രിട്ടീഷുകാർ രേഖകളിൽ വിശേഷിപ്പിക്കുന്നതാരെ?
29. വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തിനെ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വം എന്ന് വിശേഷിപ്പിച്ചതാര്?
30. അയ്യങ്കാളിയെ ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിശേഷിപ്പിച്ചതാര്?
31. ശ്രീനാരായണഗുരു കോഴിക്കോട് സ്ഥാപിച്ച ശ്രീകണ്ഠേശ്വരക്ഷേത്രത്തിന് തറക്കല്ലിട്ടത്?
32. കേരള ലിങ്കൺ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ?
33. എന്റെ ജീവിത സ്മരണകൾ എന്നത് ഏത് നവോത്ഥാന നായകന്റെ ആത്മകഥയാണ്?
34. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയവ്യക്തി?
35. സംസ്ഥാന ആരോഗ്യ വകുപ്പും കുടുംബശ്രീയും ചേർന്ന് 2015ൽ നടപ്പിലാക്കിയ കാൻസർ ബോധവത്ക്കരണം പ്രതിരോധ - നിയന്ത്രണ പരിപാടി അറിയപ്പെടുന്നത്?

36. ലോകത്തിലെ ഒഴുകുന്ന ഒരേയൊരു ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
37. ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി?
38. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം മുഴക്കിയതാര്?
39. ക്രിസ്ത്യൻ മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത്?
40. സൈക്കിൾ നഗരം എന്നറിയപ്പെടുന്നത്?
41. ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം?
42. ഗീതയിലേക്ക് മടങ്ങുക എന്നു പറഞ്ഞത് ആര്?
43. പത്മശ്രീ ലഭിച്ച ആദ്യ ഇന്ത്യൻ വനിത?
44. ഇന്ത്യയിലെ ആദ്യ വനിത ഐ.പി.എസ്. ഓഫീസർ?
45. ഗാന്ധിജിയുടെ സത്യാഗ്രഹ പ്രസ്ഥാനത്തിൽ ചേർന്ന ആദ്യ കേരളീയൻ?
46. അറബിക്കടലിന്റെ റാണി എന്ന് കൊച്ചിയെ വിശേഷിപ്പിച്ചത്?
47. കൊച്ചി എണ്ണശുദ്ധീകരണശാലയുടെ ആസ്ഥാനം?
48. അപ്പോളോ ടയേഴ്സ് സ്ഥിതിചെയ്യുന്ന സ്ഥലം?
49. കുമാരനാശാൻ വീണപ്പൂവ് രചിച്ച സ്ഥലം?
50. കാങ്കർ രോഗം ബാധിക്കുന്ന വിള?
(ഉത്തരങ്ങൾ )
(1)തമിഴ്നാട്
(2)വിശ്വനാഥ് തിവാരി
(3)അബി അഹമ്മദ് അലി
(4)2020 മാർച്ച് 22

(5)2019 ഡിസംബർ 11
(6)മുബാറക് പാഷ
(7)വിറ്റാമിൻ എ
(8)ഇൻഫ്ലുവൻസ
(9)നീല
(10)മെലാമൈൻ
(11)കോൺകേവ് ദർപ്പണം
(12)ഓപ്പറേഷൻ പവൻ
(13)ചെന്നൈ
(14)ദേശീയ മനുഷ്യാവകാശ കമ്മിഷൻ
(15)2010
(16) 5 വർഷം
(17)സൂരജ് ദാൻ
(18)കുണ്ടറ
(19)ഇടുക്കി
(20)കേരളം
(21)ബോഡിനായ്ക്കന്നൂർ ചുരം
(22)വേമ്പനാട്ട് കായൽ
(23)പത്തനംതിട്ട
(24)പാമ്പാർ
(25)വയനാട്
(26)വിഴിഞ്ഞം
(27)ഒ.എം. നമ്പ്യാർ
(28)പഴശ്ശിരാജ
(29)ഗാന്ധിജി
(30)ഇന്ദിരാഗാന്ധി
(31)ആനിബസന്റ്
(32)പണ്ഡിറ്റ് കറുപ്പൻ
(33)മന്നത്ത് പത്മനാഭൻ
(34)വൈകുണ്ഠ സ്വാമികൾ
(35)സ്വാസ്ഥ്യം
(36)മണിപ്പൂർ
(37)ഇന്ദിരാഗാന്ധി
(38)ലാൽ ബഹദൂർ ശാസ്ത്രി
(39)വെല്ലൂർ
(40)ലുധിയാന
(41)പാട്യാല
(42)വിവേകാനന്ദൻ
(43)നർഗീസ് ദത്ത്
(44)കിരൺബേദി
(45)കെ. കേളപ്പൻ
(46)ആർ.കെ. ഷൺമുഖം ചെട്ടി
(47)അമ്പലമുകൾ
(48)ചാലക്കുടി
(49)ജൈനമേട്
(50)ചെറുനാരകം