
റിമ കല്ലിങ്കലിന്റെ മാമാങ്കം ഡാൻസ് കമ്പനി താൽക്കാലികമായി പൂട്ടുന്നു. ഇൻസ്റ്റഗ്രാമിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെയും, മാമാങ്കം ഡാൻസ് സ്‌കൂളിന്റെയും പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്നും, മാമാങ്കം ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരുമെന്നും നടി കുറിപ്പിൽ പറയുന്നു.
കൊവിഡ് മൂലമൂണ്ടായ പ്രതിസന്ധികളാണ് സ്ഥാപനം അടച്ചുപൂട്ടാൻ കാരണമെന്ന് താരം കുറിപ്പിൽ പറയുന്നു. 'കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാമാങ്കം സ്റ്റുഡിയോസും ഡാൻസ് ക്ലാസ് ഡിപ്പാർട്ട്‌മെന്റും അടച്ചുപൂട്ടാൻ ഞാൻ തീരുമാനിച്ചു. സ്‌നേഹത്തിന്റെ പുറത്ത് കെട്ടിയുയർത്തിയതായിരുന്നു ഇത്. ഒരുപാട് നല്ല ഓർമകളും ഈ സ്ഥാപനങ്ങളെ ചുറ്റിപ്പറ്റിയുണ്ട്.'-നടി കുറിച്ചു.
'ഇത് യാഥാർത്ഥ്യമാക്കുന്നതിൽ കൂടെ നിന്നവർക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. താങ്ക്‌സ് ടീം മാമാങ്കം, എല്ലാ വിദ്യാർത്ഥികൾക്കും, രക്ഷാധികാരികൾക്കും,സപ്പോർട്ടേഴ്‌സിനും നന്ദി. സ്റ്റേജുകളിലൂടെയും സ്‌ക്രീനുകളിലൂടെയും മാമാങ്കം ഡാൻസ് കമ്പനിയുടെ യാത്ര മുന്നോട്ട് കൊണ്ടുപോകും'- റിമ കുറിച്ചു.