sooranad

കൊല്ലം: അഴിമതിക്കെതിരെ വെബ്‌സൈ‌റ്ര് തുടങ്ങാനുള‌ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ പരിഹാസവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. 'ധാരാളം അഴിമതികൾ ചെയ്തു കൂട്ടിയ സർക്കാരാണ് ഇപ്പോൾ അഴിമതിക്കെതിരെ വെബ് സൈറ്റ് തുടങ്ങാൻ പോകുന്നത്. ഇനി വെബ് സൈറ്റിന്റെ നിർമാണത്തിൽ എന്തെങ്കിലും അഴിമതി നടത്താനാണോ ഈ പദ്ധതിയെന്ന് കണ്ടറിയണം' ശൂരനാട് രാജശേഖരൻ അഭിപ്രായപ്പെട്ടു. ഫേസ്‌ബുക്കിലൂടെയായിരുന്നു ശൂരനാട് രാജശേഖരന്റെ പ്രതികരണം.

ശൂരനാട് രാജശേഖരന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ:

അഴിമതിയെ കുറിച്ച് പരാതിപ്പെടാൻ പുതിയ ഒരു വെബ്സൈറ്റ് തുറക്കാൻ സർക്കാർ തീരുമാനിച്ചുവെന്നും ആ പദ്ധതിക്ക് പേരിടാൻ പൊതുജനങ്ങളോട് അഭ്യർത്ഥനയും നടത്തിയിരിക്കുകയാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ . ഇതൊക്കെ കേട്ടാൽ എങ്ങനെ ചിരിക്കാതിരിക്കും. അഴിമതിയുടെ അപ്പോസ്തലൻ ആണ് പിണറായി വിജയൻ . സർക്കാർ നടത്തിയ അഴിമതികൾ ഏതൊക്കെയാണന്ന് ഇന്ന് നമ്മുടെ നാട്ടിലെ കൊച്ച് കുട്ടികൾ വരെ ക്രമത്തിൽ ഉറക്കെ പറയും. 1. ബ്രൂവറി ഡിസ്റ്റലറി 2 പമ്പ മണൽ കൊള്ള 3. ബെവ്ക്യൂ ആപ്പ് 4. ഇ - ബസ് 5 കെ - ഫോൺ 6 കൺസൾട്ടൻസി 7. മാർക്ക് ദാനം 8 പിൻ വാതിൽ നീയമനം 9 ബന്ധു നീയമനം 10 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തൽ 11. കെ.എസ്.ഇ.ബി ട്രാൻസ് ഗ്രിഡ് അഴിമതി 12. സ്വർണ്ണ കടത്ത് 13. ഡോളർ കടത്ത് 14. ലൈഫ് മിഷൻ കമ്മീഷൻ 15 പ്രളയ ഫണ്ട് തട്ടിപ്പ് 16. വിദേശ രാജ്യത്ത് സന്ദർശനത്തിന് സഹായിച്ച കമ്പനിക്ക് പ്രളയ പുനരുദ്ധാരണത്തിന് വർക്ക് കൊടുത്തത് 17. നീയമസഭയുടെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ നിർമാണം 18 കിഫ്ബി യുടെ എറണാകുളത്തെ ആശുപത്രിയുടെ നിർമാണം 19 തൃശൂരിലെ സ്ക്കൂളിന്റെ നിർമാണം 20. ടെണ്ടർ വിളിക്കാതെ ഊരാലുങ്കലിന് പ്രവൃത്തി കൊടുക്കൽ 21. മന്ത്രി പുത്രന്റെ പിൻവാതിൽനീയമനം 22 സെക്രട്ടേറിയേറ്റിലെ തീപിടുത്തം 23. സെക്രട്ടേറിയേറ്റിലെ സി.സി റ്റി .വിക്ക് മിന്നലേറ്റത്. 24. വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപ്നക്ക് 3.18 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ ജോലി കൊടുത്തത് 25 . കുട്ടികൾക്ക് കൊണ്ട് വന്ന ഈന്തപ്പഴം അടിച്ച് മാറ്റിയത് 26. ഐ ഫോൺ അഴിമതി 27 സ്പ്രിംഗളർ അഴിമതി 28 പി.പി.ഇ. കിറ്റ് അഴിമതി 29 ഹെലികോപ്റ്റർ വാടകക്ക് എടുത്തത് 30 . മദ്യത്തിന്റെ വില വർധന നടത്തിയതു വഴിയുള്ള അഴിമതി 31. വിവിധ പർച്ചേസ് നടത്തിയതിലൂടെയുള്ള അഴിമതി. 32. ലോക കേരള സഭ ധൂർത്ത് 33. ഐ.റ്റി വകുപ്പിലെ അഴിമതി 34. കെ - റെയിൽ അഴിമതി 35. ട്രഷറി തട്ടിപ്പ് 36 മസാല ബോണ്ട് 37 കുന്നത്ത് നാട്ടിലെ സ്വാകാര്യ ഭുമി പതിച്ച് കൊടുക്കൽ 38 വഴിയോര വിശ്രമ കേന്ദ്രങ്ങൾ അനുവദിച്ചതിലെ അഴിമതി 39, കിഫ് ബി അപ്രൈസൽ പ്രവൃത്തികൾ ടെറാനസിന് നൽകിയത്. 40. ബജറ്റ് എസ്റ്റിമേറ്റിൽ പറഞ്ഞതിനേക്കാൾ നികുതി പിരിവിൽ 40,000 കോടിയുടെ കുറവ്. ഇങ്ങനെ ധാരാളം അഴിമതികൾ ചെയ്തു കൂട്ടിയ സർക്കാരാണ് ഇപ്പോൾ അഴിമതിക്കെതിരെ വെബ് സൈറ്റ് തുടങ്ങാൻ പോകുന്നത്. ഇനി വെബ് സൈറ്റിന്റെ നിർമാണത്തിൽ എന്തെങ്കിലും അഴിമതി നടത്താനാണോ ഈ പദ്ധതിയെന്ന് കണ്ടറിയണം. മുഖ്യമന്ത്രിയുടെ വിജിലൻസ് തന്നെ ലൈഫ് മിഷൻ കമ്മീഷൻ കേസിൽ പ്രതിയാക്കിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി ശിവശങ്കരനെ . മുഖ്യമന്ത്രിയുടെ ഒക്ക ചങ്ങായി ആയ ശിവശങ്കരൻ വിവിധ കേസുകളിൽ പെട്ട് ഇപ്പോൾ . ജാമ്യം ഇന്ന് കിട്ടുമെന്ന് അറിയുന്നു. വെബ് സൈറ്റിന് മുഖ്യമന്ത്രി പൊതുജനങ്ങളിൽ നിന്ന് പേര് അഭ്യർത്ഥിച്ചിരിക്കുകയാണല്ലോ. എല്ലാ പദ്ധതികളും സ്വപ്നമയമായ സർക്കാരിന്റെ ഈ വെബ് സൈറ്റിന് ഞാൻ ഒരു പേര് നിർദ്ദേശിക്കുന്നു " ഡ്രീം ശിവ ശങ്കർ " . അഴിമതിക്കാരനായ മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ വെബ് സൈറ്റിന് എല്ലാ ആശംസകളും .

അഴിമതിയെ കുറിച്ച് പരാതിപ്പെടാൻ പുതിയ ഒരു വെബ്സൈറ്റ് തുറക്കാൻ സർക്കാർ തീരുമാനിച്ചുവെന്നും ആ പദ്ധതിക്ക് പേരിടാൻ...

Posted by Dr SooranadRajasekharan on Wednesday, 3 February 2021