
കർഷക സമരത്തിന് ഐക്യർഢ്യം പ്രഖ്യാപിച്ച വിദേശിയരെ വിമർശിച്ച പ്രമുഖർക്കെതിരെ നടി തപ്‌സി പന്നു നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കില്‍ നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നായിരുന്നു ആരുടെയും പേരെടുത്തുപറയാതെ തപ്സി ട്വീറ്റ് ചെയ്തത്.
ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ചിലർ തപ്സിയെ വിമർശിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായെത്തിയിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. അതായത് ഉത്തമാ..!! തിരിയുന്നോന് തിരിയും, അല്ലാത്തോൻ പതിവ് പോലെ നട്ടം തിരിയും എന്നാണ് തപ്സിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് സംവിധായകൻ കുറിച്ചിരിക്കുന്നത്.
ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് മറ്റുള്ളവരെ പാഠം പഠിപ്പിക്കാന്‍ പോകുകയല്ല, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ്'- എന്നാണ് തപ്‌സി ട്വിറ്ററില്‍ കുറിച്ചത്.