kangana-ranautkangana-ran

ബോളിവുഡ് താരം കങ്കണ റണൗത്തിന്റെ ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ. കർഷക സമരവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങൾ അടങ്ങിയ ട്വീറ്റുകളാണ് നീക്കം ചെയ്തത്. ട്വിറ്ററിന്റെ ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് നടപടി.

സമരം ചെയ്യുന്ന കർഷകരെ പിന്തുണച്ചും കേന്ദ്ര സർക്കാരിനെ വിമർശിച്ചും പോപ് ഗായിക റിഹാന രംഗത്തെത്തിയിരുന്നു. റിഹാനയെ കടുത്ത ഭാഷയിൽ വിമർശിച്ച കങ്കണ താരത്തെ 'വിഡ്ഢി'യെന്നും 'ഡമ്മി'യെന്നുമൊക്കെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രതികരിച്ചത്. കർഷകരല്ല രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണ് അവിടെ പ്രതിഷേധിക്കുന്നതെന്നും അതുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത് എന്നുമായിരുന്നു കങ്കണയുടെ ട്വിറ്ററിലൂടെയുളള പ്രതികരണം. കർഷക സമരത്തെ ലോക ശ്രദ്ധയിലെത്തിച്ച റിഹാനയ്ക്ക് നന്ദി പറഞ്ഞ ബോളിവുഡ് നടനും ഗായകനുമായ ദിൽജിത് ദൊസാഞ്ജിനെ ആക്ഷേപിച്ചും കങ്കണ രംഗത്തെത്തിയിരുന്നു. ദിൽജിത് ദൊസാഞ്ജ് ഖാലിസ്ഥാനിയാണെന്നായിരുന്നു കങ്കണയുടെ പരാമർശം.

Mera ek he kaam jai Desh Bhakti ... wahi karti hoon sara din.. main toh wahi karungi lekin tera kaam tujhe nahin karne dungi Khalistani... https://t.co/NsU5DzXCiG

— Kangana Ranaut (@KanganaTeam) February 3, 2021

ദിൽജിത്തിനെതിരെയും സമരം ചെയ്യുന്ന കർഷകർക്കെതിരെയും റിഹാനയ്‌ക്കെതിരേയും നിരവധി ട്വീറ്റുകളാണ് കങ്കണയുടെ അക്കൗണ്ടിൽ നിന്നും കഴിഞ്ഞ ദിവസം മാത്രം വന്നത്. ഇതിനെതിരെ നിരവധി പേർ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ട്വീറ്റുകൾ നീക്കം ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം കങ്കണയുടെ അക്കൗണ്ട് ഏതാനും മണിക്കൂറുകളോളം ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു.