
തെന്നിന്ത്യൻ താരം ചിമ്പുവിന്റെ 45ാമത് ചിത്രം മാനാടിന്റെ ടീസർ പുറത്തിറങ്ങി. പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രം. നായികയായി എത്തുന്നത് കല്യാണി പ്രിയ ദർശനാണ്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് നിർമ്മിക്കുന്നത്. അബ്ദുൽ ഖാലിക്ക് എന്ന യുവാവായിട്ടാണ് ചിത്രത്തിൽ ചിമ്പു എത്തുന്നത്. ചിത്രത്തിൽ എസ്.എ. ചന്ദ്രശേഖർ, എസ്.ജെ. സൂര്യ, കരുണാകരൻ , ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരൻ, ഉദയ, ഡാനിയൽ ആനി പോപ്പ്, രവികാന്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം. തമിഴിന് പുറമെ മലയാളത്തിലും ചിത്രം റീലീസിനെത്തും. മലയാളത്തിൽ റീവൈൻഡ് എന്ന പേരിലാണ് ചിത്രം എത്തുന്നത്.