priyanka-gandhi-vadra-

ലക്​നൗ: റിപ്പബ്ലിക്​ ദിനത്തിലെ കർഷകരുടെ ട്രാക്​ടർ പരേഡിനിടെ പൊലീസുമായുള്ള സംഘർഷത്തിൽ മരണപ്പെട്ട കർഷകനായ നവ്‌രീത് സിംഗിന്റെ വീട്​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയാണ് നവ്‌രീത് (27).

വീട്ടിലെത്തിയ പ്രിയങ്ക പ്രാർത്ഥന ചടങ്ങുകളിൽ പ​ങ്കെടുത്തു. ഉത്തർപ്രദേശിലെ കോൺഗ്രസ്​ നേതാക്കളും പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്നു. അതേസമയം, പ്രിയങ്കയുടെ കൂടെയുണ്ടായിരുന്ന വാഹനവ്യൂഹം കൂട്ടിയിടിച്ചതിനാൽ യാത്ര കുറച്ച് നേരത്തേയ്ക്ക് തടസ്സപ്പെട്ടിരുന്നു. ആർക്കും പരിക്കില്ലെന്നാണ്​ വിവരം.