
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ പുതിയ ഹെയർ സ്റ്റൈലും പുതിയ ലുക്കുമാണ് ഫാഷൻ ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ച. പുത്തൻ മേക്കോവർ ചിത്രത്തിന് താഴെ ആരാധകരുടെ സ്‌നേഹ കമന്റുകൾ വന്നു നിറയുകയാണ്. 'മാജിക്കൽ ബ്യൂട്ടിയെന്ന് '' ആരാധകർ പറയുന്നു. എങ്ങനെയാണ് ഇത്രയും സുന്ദരിയായി ഇരിക്കുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ആരാധകരിൽ നിന്ന് വരുന്നത്. ലളിതം സുന്ദരം ,ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് ഇനി താരത്തിന്റേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.