
ഡമാസ്കസ്: രാജ്യത്തിന്റെ തെക്ക് ഭാഗത്ത് ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തോട് പ്രതികരിച്ച് സിറിയ. കഴിഞ്ഞ ദിവസം രാത്രി 11ഓടെ അധിനിവേശ പ്രവിശ്യയായ ഗോലാൻ ഹൈറ്റ്സിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. ആക്രമണത്തിൽ വൻ നാശനഷ്ടം ഉണ്ടായതായും സിറിയയിൽ ഇസ്രായേൽ സ്ഥിരമായി ആക്രമണം നടത്തുന്നതായും സനാ സ്റ്റേറ്റ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വൻ സ്ഫോടന ശബ്ധത്തോടെ മിസൈൽ പ്രദേശത്തേക്ക് പതിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. കഴിഞ്ഞ ജനുവരി 13ന് ഇസ്രയേൽ സിറിയിയിൽ നടത്തിയ ആക്രമണത്തിൽ 57ഓളം പേർ കൊല്ലപ്പെട്ടിരുന്നു. ജനുവരി 22ന് സിറിയൻ പ്രവിശ്യയായ ഹമായിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട്കുട്ടികൾ ഉൾപ്പടെ നാല് പേർ കൊല്ലപ്പെട്ടു. ജനുവരി 7ന് തെക്കൻ സിറിയയിലും തലസ്ഥാനമായ ഡമാസ്കസിന് തെക്ക് ഭാഗങ്ങളിൽ നടന്ന സിറിയൻ ആക്രമണത്തിലും മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നതായി സിറിയ ആരോപിച്ചു. ഇസ്രയേൽ ജെറ്റുകൾ ലെബനൻ വ്യോമാതിത്തി ലംഘിച്ച് രാജ്യത്തേക്ക് കടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. എന്നാൽ സിറിയയുടെ ആരോപണത്തോട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.