jacob-thomas

തൃശൂർ: മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. തൃശൂരിൽ നടന്ന ബിജെപി സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയിൽ നിന്നാണ് ജേക്കബ് തോമസ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ഇതോടെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജേക്കബ് തോമസ് മത്സരിക്കാൻ സാദ്ധ്യതയേറി.

എൽഡിഎഫും യുഡിഎഫും തുടർച്ച മാത്രമാണെന്നും അവരുടെ ഇതുവരെയുള‌ള ഭരണം കൊണ്ട് സംസ്ഥാനത്തിന് പുരോഗതിയുണ്ടായില്ലെന്നും അതിനാൽ സംസ്ഥാനത്ത് പരീക്ഷിക്കപ്പെടാവുന്ന സാദ്ധ്യത എൻഡിഎ ആണെന്നും മുൻപ് ജേക്കബ് തോമസ് അഭിപ്രായപ്പെട്ടിരുന്നു.