mehtha

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത കേരളത്തിന്റെ മുഖ്യ വിവരാവകാശ കമ്മിഷണറാകും. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിയമമന്ത്രി എകെ ബാലൻ എന്നിവർ ഓൺലൈൻ ആയി ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ചീഫ് സെക്രട്ടറി പദത്തിൽ നിന്ന് ഈ മാസം 28ന് വിരമിക്കാനിരിക്കവെയാണ് ബിശ്വാസ് മേത്തയെ തേടി പുതിയ പദവി എത്തുന്നത്.

നെതർലാൻഡ് അംബാസിഡർ ആയിരുന്ന വേണുരാജാമണി അടക്കം പതിനാല് പേരാണ് അപേക്ഷകരായി ഉണ്ടായിരുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പേരും നേരത്തെ ഉയർന്നുവന്നെങ്കിലും അദ്ദേഹം അപേക്ഷിച്ചില്ല.

സംസ്ഥാനത്തെ മുതിർന്ന ഐ.എ.എസുകാരിൽ ഒരു വിഭാഗത്തിനു ബിശ്വാസ് മേത്ത വിവരാവകാശ കമ്മിഷണർ സ്ഥാനത്തേക്ക് എത്തണമെന്ന താൽപര്യമുള്ളവരാണ്. ഇതു മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരെ ഇവർ ധരിപ്പിച്ചിരുന്നു. ഇതെല്ലാമാണ് ബിശ്വാസ് മേത്തയുടെ സ്ഥാനത്തേക്കുള്ള സാദ്ധ്യത വർദ്ധിപ്പിച്ചത് എന്നാണ് സൂചന.