
ബംഗളൂരു; കന്നട എഴുത്തുകാരനായ കെഎസ് ഭഗവാന് മേൽ മഷി തളിച്ച് അഭിഭാഷകയായ വനിത. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മീര രാഘവേന്ദ്ര എന്ന അഭിഭാഷകയാണ് എഴുത്തുകാരന് മേൽ മഷി പ്രയോഗം നടത്തിയത്.
സംഭവത്തിന്റെ വീഡിയോ ഇവർ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. എഴുത്തുകാരൻ കോടതിയിലേക്ക് പോകുന്ന വഴിയായിരുന്നു മഷി പ്രയോഗമുണ്ടായത്.
75-year-old writer KS Bhagwan attacked with ink at a court complex. Woman heard saying "aren't u ashamed to talk of God, Rama, religion at your age?"
K'taka govt recently dropped his work from list of books selected for purchase for libraries
Video - @gadekal2020 pic.twitter.com/LNwifBOck7— Anusha Ravi Sood (@anusharavi10) February 4, 2021
 
താങ്കളുടെ മേല്‍ മഷി പ്രയോഗം നടത്തിയതിന് താന്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് യുവതി പറയുന്നതും വീഡിയോയിലൂടെ കേൾക്കാം.
'നിങ്ങള്‍ പ്രൊഫസറാണ്. പ്രായമേറെയായി, എന്നിട്ടും നിങ്ങള്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് നാണമില്ലേ?'- ഇങ്ങനെയും മീര എഴുത്തുകാരനോട് ചോദിക്കുന്നുണ്ട്.