
കൊച്ചി: കേന്ദ്ര ബഡ്‌ജറ്റിന് ശേഷം ഇതുവരെ സ്വർണവില പവന് കുറഞ്ഞത് 1,320 രൂപ; ഗ്രാമിന് 165 രൂപയും. ഇന്നലെ പവന് 35,480 രൂപയിലും ഗ്രാമിന് 4,435 രൂപയിലുമായിരുന്നു വ്യാപാരം. ഇന്നലെ മാത്രം പവന് 320 രൂപയും ഗ്രാമിന് 40 രൂപയും കുറഞ്ഞു.
ബഡ്‌ജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിന് പുറമേ ആഗോളതലത്തിൽ ഡോളറിന്റെ മൂല്യം മെച്ചപ്പെട്ടതും അമേരിക്കൻ ബോണ്ടുകളുടെ യീൽഡ് (ലാഭം-റിട്ടേൺ) ഉയർന്നതുമാണ് സ്വർണവിലയെ ബാധിക്കുന്നത്.