sensex

കൊച്ചി: സെൻസെക്‌സിന്റെ മൂല്യം ചരിത്രത്തിൽ ആദ്യമായി 200 ലക്ഷം കോടി രൂപ കടന്നു. ഇന്നലെ വ്യാപാരാന്ത്യം മൂല്യം 200.47 ലക്ഷം കോടി രൂപയാണ്. 358 പോയിന്റുയർന്ന് 50,614ലാണ് സെൻസെക്‌സുള്ളത്. ഇത്, സർവകാല റെക്കാഡാണ്. കഴിഞ്ഞ മാർച്ചിൽ മൂല്യം 101 ലക്ഷം കോടി രൂപയായിരുന്നു.