
ബംഗളൂരു: കന്നഡ എഴുത്തുകാരനും പുരോഗമനവാദിയുമായ കെ.എസ്. ഭഗവാന്റെ മുഖത്ത് മഷിയൊഴിച്ചു. മീര രാഘവേന്ദ്ര എന്ന അഭിഭാഷകയാണ് ബംഗളുരു സിറ്റി സിവിൽ കോടതി വളപ്പിൽ വച്ച് മഷിയൊഴിച്ചത്. ഒരു കേസിൽ വാദം കേൾക്കാൻ കോടതിയിൽ എത്തിയതായിരുന്നു ഭഗവാൻ.
ഭഗവാൻ ഹിന്ദു വികാരം വൃണപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മഷി പ്രയോഗമെന്ന് ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് മീര ട്വീറ്റ് ചെയ്തു. മീരയ്ക്കെതിരെ ഹലസൂരു പൊലീസ് കേസെടുത്തു.