jawan-martyred

കാശ്മീർ : ജമ്മു കാശ്മീരിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നുള്ള ലക്ഷ്മണാണ് വീരമൃത്യു വരിച്ചത്. രജൗരി ജില്ലയിലെ സുന്ദർബാനി സെക്ടറിലെ നിയന്ത്രണ രേഖയിലാണ് സംഭവം. ജനുവരി ഒന്നിന് ശേഷം ഇന്ത്യൻ സൈനികർക്കു നേരേയുള്ള പാകിസ്ഥാന്റെ നാലാമത്തെ ആക്രമണമാണിത്. ഇന്ത്യൻ പോസ്റ്റുകളും സിവിലിയൻ പ്രദേശങ്ങളും ലക്ഷ്യമിട്ട് കനത്ത ഷെല്ലാക്രമണങ്ങളും പാകിസ്ഥാൻ ആരംഭിച്ചു. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചുവെന്ന് ജമ്മുവിലെ പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.